---
title: "വിലാതപുരം എല്‍ പി സ്‌കൂളില്‍  'രുചികൂട്ട്' വിഭവസമാഹരണ പദ്ധതിക്ക് തുടക്കമായി "
english_title: "At Vilathapuram LP School 'Ruchikoot' is the beginning of the resource mobilization project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28650/at-vilathapuram-lp-school-ruchikoot-is-the-beginning-of-the-resource-mobilization-project"
published_at: "2022-02-26T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a560aeecaa_RUCHI KUTTU .jpg"
keywords: []
---

# വിലാതപുരം എല്‍ പി സ്‌കൂളില്‍  'രുചികൂട്ട്' വിഭവസമാഹരണ പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** വടകര : വിലാതപുരം എല്‍ പി സ്‌കൂളില്‍ 'രുചികൂട്ട്' വിഭവസമാഹരണ പദ്ധതിക്ക് തുടക്കം. സ്‌കൂള്‍ പിടി എ യുടെ നേതൃത്വത്തില്‍ ആഘോഷ വേളകളിലും വിശേഷ ദിവസങ്ങളിലും കുരുന്നുകള്‍ക്കായ് 'രുചികൂട്ട്' വിഭവസമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കുറ്റ്യാടി നിയോജക മണ്ഡലം എം എല്‍ എ) കെ.പി കുഞ്ഞമ്മദ്ക്കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

## Article Content

വടകര : വിലാതപുരം എല്‍ പി സ്‌കൂളില്‍ 'രുചികൂട്ട്' വിഭവസമാഹരണ പദ്ധതിക്ക് തുടക്കം. സ്‌കൂള്‍ പിടി എ യുടെ നേതൃത്വത്തില്‍ ആഘോഷ വേളകളിലും വിശേഷ ദിവസങ്ങളിലും കുരുന്നുകള്‍ക്കായ് 'രുചികൂട്ട്' വിഭവസമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കുറ്റ്യാടി നിയോജക മണ്ഡലം എം എല്‍ എ) കെ.പി കുഞ്ഞമ്മദ്ക്കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജോതിലക്ഷ്മി അധ്യക്ഷത വഹിച്ചു കെ.ടി കെ ബാലകൃഷ്ണന്‍, പിടിഎ പ്രസിഡണ്ട് രജീഷ് എം കെ, കെ.കൃഷ്ണന്‍, കെ ശ്രീജിലാല്‍ എന്നിവര്‍ സംസാരിച്ചു. പിടിഎ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌ക്കൂളിന് ആവശ്യമായ പാചക സാധനങ്ങള്‍ കൈമാറി.

പദ്ധതിയുടെ ഭാഗമായി ആഘോഷ വേളകളില്‍ സൂകൂളിന് വിഭവങ്ങളുടെ സമാഹരണമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ടി ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28650/at-vilathapuram-lp-school-ruchikoot-is-the-beginning-of-the-resource-mobilization-project)