---
title: "യുദ്ധ വിരുദ്ധ ജ്വാല തെളിയിച്ച്  കീഴല്‍ ദേവീ വിലാസം യൂ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍"
english_title: "Keezhal Devi address UP School to prove anti-war flame Students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28659/keezhal-devi-address-up-school-to-prove-anti-war-flame-students"
published_at: "2022-02-26T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a633058da9_anti war proteset.jpg"
keywords: []
---

# യുദ്ധ വിരുദ്ധ ജ്വാല തെളിയിച്ച്  കീഴല്‍ ദേവീ വിലാസം യൂ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **വടകര :** യുദ്ധ വിരുദ്ധ ജ്വാല തെളിയിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. റഷ്യ ഉക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കീഴല്‍ ദേവീ വിലാസം യൂ പി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വീടുകളില്‍ യുദ്ധ വിരുദ്ധ ജ്വാലകള്‍ തീര്‍ത്തു.

## Article Content

**വടകര :** യുദ്ധ വിരുദ്ധ ജ്വാല തെളിയിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. റഷ്യ ഉക്രൈന്‍ യുദ്ധ സാഹചര്യത്തില്‍ സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കീഴല്‍ ദേവീ വിലാസം യൂ പി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വീടുകളില്‍ യുദ്ധ വിരുദ്ധ ജ്വാലകള്‍ തീര്‍ത്തു.

കുട്ടികളും കുടുംബാംഗങ്ങളും പ്ലക്കാര്‍ഡുകളും കൈകളിലേന്തി ഏഴുമണിക്ക് വീടുകളില്‍ മെഴുകുതിരി തിരി നാളങ്ങള്‍ കത്തിച്ചും ചിരാതുകള്‍ കത്തിച്ചു വച്ചും സമാധാന സന്ദേശമുയര്‍ത്തിപ്പിടിച്ച് പരിപാടിയില്‍ പങ്കാളികളായി.

എല്‍കെജി ക്ലാസുകള്‍ മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികളും കുടുംബാഗംങ്ങളും യുദ്ധ വിരുദ്ധ ജ്വാലയില്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ സി. ചന്ദ്രശേഖരന്‍ , റീഷ്മ പി , സുജേന്ദ്ര ഘോഷ് , വിജിഷ പി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28659/keezhal-devi-address-up-school-to-prove-anti-war-flame-students)