---
title: "ഒറ്റ മുദ്രവാക്യം വിളിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികൾ; അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാഞ്ജലി"
english_title: "Communist parties tribute Onchiyam martyrs "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/286928/communist-parties-tribute-onchiyam-martyrs"
published_at: "2025-04-30T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811cb498c653_communist_parties.jpg"
keywords: []
---

# ഒറ്റ മുദ്രവാക്യം വിളിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികൾ; അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാഞ്ജലി

> **Lead Summary:** **വടകര : **കമ്മ്യൂണിസ്റ്റ് പാർട്ടികൾ യോജിക്കാനുള്ള നിർദ്ദേശങ്ങൾ ഉയരുമ്പോഴും അത് ലക്ഷ്യത്തിന് അടുത്തു പോലും എത്താറില്ല. എന്നാൽ ഇവിടെ ഒറ്റ മുദ്രവാക്യം വിളിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു.

## Article Content

**വടകര : **കമ്മ്യൂണിസ്റ്റ് പാർട്ടികൾ യോജിക്കാനുള്ള നിർദ്ദേശങ്ങൾ ഉയരുമ്പോഴും അത് ലക്ഷ്യത്തിന് അടുത്തു പോലും എത്താറില്ല. എന്നാൽ ഇവിടെ ഒറ്റ മുദ്രവാക്യം വിളിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു.

അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികൾക്ക് നാടിന്റെ സ്മരണാഞ്ജലി അർപ്പിക്കുന്ന വേദിയിലാണ് സി പി ഐ എം -സിപിഐ നേതൃത്വം ഒരുമിച്ചത്. ചിലവർഷങ്ങളിൽ ഇരു പാർട്ടികളും വെവേറെ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.

ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിൽനിന്നും രാവിലെ നേതാക്കളും പ്രവർത്തകരും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന പുറങ്കരകടപ്പുറത്തേക്ക് സ്മൃതി പ്രയാണമാരംഭിച്ചു. പുറങ്കരയിലെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി പ്രതിജ്ജ പുതക്കി. സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടറിഎൻ എം ബിജു അധ്യക്ഷനായി. ജില്ലാ അസി: സെക്രട്ടറി പി ഗവാ വാസ്,ആർഗോപാലൻ, സി ഭാസ്കരൻ,ടി പി ഗോപാലൻ, കെ പുഷ്പ ജ,ആർ സത്യൻ, ടി പി ബിനീഷ്, പി സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. വിപി ഗോപാലകൃഷ്ണൻ രക്ത സാക്ഷി പ്രതിഞ്ജ ചൊല്ലി. കെ സി പവിത്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/286928/communist-parties-tribute-onchiyam-martyrs)