---
title: "കവലാകാം കൈകോർക്കാം; ഓർക്കാട്ടേരിയിൽ ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ചു"
english_title: "Amma sadass against drug abuse Orkattery vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/286981/amma-sadass-against-drug-abuse-orkattery-vadakara"
published_at: "2025-04-30T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811f6144b29c_amma_sadass.jpg"
keywords: []
---

# കവലാകാം കൈകോർക്കാം; ഓർക്കാട്ടേരിയിൽ ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: **കവലാകാം കൈകോർക്കാം എന്ന സന്ദേശം ഉയർത്തി ഓർക്കാട്ടേരിയിൽ ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ച് വനിതാ ലീഗ്. ഓർക്കാട്ടേരിയിലെ 6, 7, 8 വാർഡ് വനിതാ ലീഗ് കമ്മിറ്റികൾ കൂട്ടായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**ഓർക്കാട്ടേരി: **കവലാകാം കൈകോർക്കാം എന്ന സന്ദേശം ഉയർത്തി ഓർക്കാട്ടേരിയിൽ ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ച് വനിതാ ലീഗ്. ഓർക്കാട്ടേരിയിലെ 6, 7, 8 വാർഡ് വനിതാ ലീഗ് കമ്മിറ്റികൾ കൂട്ടായാണ് പരിപാടി സംഘടിപ്പിച്ചത്.

വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. ഏറാമല ഗ്രാമ പഞ്ചായത്ത് ആരോഗ്യ -വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ ജസീല വി.കെ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ട്ടർ സോമൻ മുക്കാളി ലഹരിക്കെതിയുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. സക്കീന മമ്പള്ളി സ്വാഗതം പറഞ്ഞു.

ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അമ്മദ്, വടകര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് നുസൈബ മൊട്ടേമ്മൽ, റിയാസ് കുനിയിൽ, എം. കെ സൂപ്പി,ഹാഫിസ് മാതാഞ്ചേരി, പി.പി ഇബ്രാഹിം, അമീർ വളപ്പിൽ, ആസ്യ തൊടുവയിൽ ,നസീമ എം.പി, സമീറ കെ.കെ, മനീഷ ടി.എം, ഫൗസിയ എം.ആർ, സറീന എൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/286981/amma-sadass-against-drug-abuse-orkattery-vadakara)