---
title: "അവസാന ഘട്ടത്തിൽ; കടത്തനാടൻ അങ്കം പവലനിയും അങ്കത്തട്ടും ഉയർന്നു "
english_title: "Kadathanadan Angam Pavalani and Angathatt"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/287138/kadathanadan-angam-pavalani-and-angathatt"
published_at: "2025-05-01T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68130c356aea4_1.jpg"
keywords: []
---

# അവസാന ഘട്ടത്തിൽ; കടത്തനാടൻ അങ്കം പവലനിയും അങ്കത്തട്ടും ഉയർന്നു 

> **Lead Summary:** **ഒഞ്ചിയം: **ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന കടത്തനാടൻ അങ്ക കളരിയുടെയും , പവലിയനുകളുടയും നിർമാണം അവസാന ഘട്ടത്തിൽ. മെയ് മുന്ന് മുതലാണ് പരിപാടി. വടകര ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക വകുപ്പിന്റെയും, മഹാത്മ പബ്ലിക് ലൈബ്രറി ചോമ്പാലയുടെയും ,കേരള ഫോക്‌ലോർ അക്കാഡമിയുടെയും, കുടുംബ ശ്രീ മിഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടത്തനാടൻ അങ്കം നടത്തുന്നത്.

## Article Content

**ഒഞ്ചിയം: **ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന കടത്തനാടൻ അങ്ക കളരിയുടെയും , പവലിയനുകളുടയും നിർമാണം അവസാന ഘട്ടത്തിൽ. മെയ് മുന്ന് മുതലാണ് പരിപാടി. വടകര ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക വകുപ്പിന്റെയും, മഹാത്മ പബ്ലിക് ലൈബ്രറി ചോമ്പാലയുടെയും ,കേരള ഫോക്‌ലോർ അക്കാഡമിയുടെയും, കുടുംബ ശ്രീ മിഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടത്തനാടൻ അങ്കം നടത്തുന്നത്.

അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

മേളയിൽ വിവിധ ശൈലികളിലുള്ള കേരളത്തിൻറെ കളരി മുറകളെയും കളരി ചികിത്സയും ആയോധനകലക്കായി ഉപയോഗിക്കുന്ന ആയുധങ്ങളുടെയും പ്രദർശനവും സെമിനാറുകളും ഉണ്ടായിരിക്കും . ഒപ്പം ദിവസവും പാട്ടും താളവും നൃത്തവും സമന്വയിക്കുന്ന കേരളത്തിലെയും ഇന്ത്യയിലെയും പ്രഗൽഭ ഗ്രൂപ്പുകളുടെ കലാ പരിപാടികളോടൊപ്പം പ്രാദേശിക സംഘത്തിൻറെ വിവിധ പരിപാടികളും നാടൻ കലകളും അരങ്ങേറും . ഇതിന് ഒക്കെ ഉതക്കുന്ന തരത്തിലുള്ള കുറ്റൻ പന്തൽ ഒരുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് സംഘാടകർ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/287138/kadathanadan-angam-pavalani-and-angathatt)