---
title: "ദിയ മനോജിന്റെ നല്ലമനസ്സിനു  സക്ഷമയുടെ സ്‌നേഹാദരം"
english_title: "Diya Manoj was honored by the activists"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28811/diya-manoj-was-honored-by-the-activists"
published_at: "2022-02-27T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ba0e4dbbac_diya manoj.jpg"
keywords: []
---

# ദിയ മനോജിന്റെ നല്ലമനസ്സിനു  സക്ഷമയുടെ സ്‌നേഹാദരം

> **Lead Summary:** **വടകര : ** ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായി മുടി മുറിച്ച് നല്‍കി മാതൃകയായ ദിയാമനോജിന് സക്ഷമ വടകര താലൂക്ക് സമിതിയുടെ ആദരവ് .

## Article Content

**വടകര : ** ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാനായി മുടി മുറിച്ച് നല്‍കി മാതൃകയായ ദിയാമനോജിന് സക്ഷമ വടകര താലൂക്ക് സമിതിയുടെ ആദരവ് .

സക്ഷമ കോഴിക്കോട് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റെ സംസ്ഥാന പ്രത്യേക ക്ഷണിതാവുമായ പി.പി.മോഹന്‍ദാസ് കുരിയാടി പൊന്നാടയണിച്ചു സ്‌നേഹോപഹാരം നല്‍കി .

.ചോറോട് വേങ്ങേരി താഴെക്കുനി മനോജിന്റെയും നിഷയുടെയും ഏകമകളാണ് ദിവ്യാംഗയായ ദിയാ മോള്‍ . ഇന്നലെ ദിയയുടെ വീട്ടില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ സക്ഷമ വടകര താലൂക്ക് അധ്യക്ഷന്‍ മലപ്പങ്ങാട്ട് മോഹനന്‍ ,സക്ഷമ ജില്ലാ ജോയിന്റ്‌റ സെക്രെട്ടറി രമേശന്‍ ,കെ.കെ . സക്ഷമ വടകര താലൂക്ക് സഹകാര്യദര്‍ശി പ്രേംസായി ഓര്‍ക്കാട്ടേരി ,ഹിന്ദു ഐക്യവേദി നേതാക്കളായ സത്യന്‍ വള്ളിക്കാട് , വിനു ചോറോട് ,രാധാകൃഷ്ണന്‍ ചോറോട് ,സക്ഷമ ചോറോട് ഉപസമിതി കാര്യകര്‍ത്താവായ സുഭാഷ് ചോറോട് എന്നിവര്‍ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28811/diya-manoj-was-honored-by-the-activists)