---
title: "സേവന രംഗത്ത് സ്‌കൗട്ടിന്റെ പ്രവര്‍ത്തനം മാതൃകാപരം :  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍"
english_title: "Blood Donation Life Donation Project as part of Vision 202126 of Kerala State Bharat Scouts and Guides"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28861/blood-donation-life-donation-project-as-part-of-vision-202126-of-kerala-state-bharat-scouts-and-guides"
published_at: "2022-02-28T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c50edbcb43_MINISTER DEVER KOVIL.jpg"
keywords: []
---

# സേവന രംഗത്ത് സ്‌കൗട്ടിന്റെ പ്രവര്‍ത്തനം മാതൃകാപരം :  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

> **Lead Summary:** **വടകര: **സേവന രംഗത്തെ സ്‌കൗട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പകരം വെക്കാനില്ലാത്തതുമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ വിഷന്‍ 202126 ന്റെ ഭാഗമായുള്ള രക്തദാനം ജീവദാനം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വടകരയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: **സേവന രംഗത്തെ സ്‌കൗട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പകരം വെക്കാനില്ലാത്തതുമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ വിഷന്‍ 202126 ന്റെ ഭാഗമായുള്ള രക്തദാനം ജീവദാനം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വടകരയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകര ജില്ലാ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്റ്റേറ്റ് കമ്മീഷണര്‍ സ്‌കൗട്ട് കെ പി പ്രദീപ് കുമാര്‍ അധ്യക്ഷനായി. നോര്‍ത്തേണ്‍ റീജിയന്‍ എ എസ് സി എം.രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സ്‌റ്റേറ്റ് സെക്രട്ടറി എന്‍.കെ പ്രഭാകരന്‍ പദ്ധതി വിശദീകരിച്ചു. സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ഗൈഡ് ഷീലാ ജോസഫ്, ജില്ലാ വൈസ് പ്രസിഡണ്ട് പി പി.കുഞ്ഞമ്മദ്, എ എസ് സി അഡല്‍റ്റ് റിസോഴ്‌സ് സി.കെ ഫൈസല്‍, എ എസ് ടി സി സ്‌കൗട്ട് സി.കെ മനോജ് കുമാര്‍, ശ്രീനാരായണ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദിനേശ് കരുവാന്‍കണ്ടി, പി.ടി.എ പ്രസിഡണ്ട് രഞ്ജീവ് കുറുപ്പ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

വടകര ജില്ലാ സെക്രട്ടറി പി.പ്രവീണ്‍ നന്ദി പ്രകാശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലും രക്തദാനം പ്രോത്സാഹിപ്പിക്കുകയും രക്തദാന സേന രൂപീകരിക്കുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28861/blood-donation-life-donation-project-as-part-of-vision-202126-of-kerala-state-bharat-scouts-and-guides)