---
title: "സാന്ത്വനം ആംബുലന്‍സ്  എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു"
english_title: " Consolation Ambulance SYS activists handed over the ambulance to Nadu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28865/consolation-ambulance-sys-activists-handed-over-the-ambulance-to-nadu"
published_at: "2022-02-28T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c54db7deb0_sys workers.jpg"
keywords: []
---

# സാന്ത്വനം ആംബുലന്‍സ്  എസ്.വൈ.എസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **വടകര : **എസ്.വൈ.എസ് കോഴിക്കോട് ജില്ല ഖത്തര്‍ കമ്മിറ്റി വടകര സോണ്‍ എസ് വൈ എസിന് നല്‍കിയ സാന്ത്വനം ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു . വടകര പുതിയ ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ വടകര സബ് ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ ഫഌഗ് ഓഫ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായി വാദിസലാം ജനറല്‍ സെക്രട്ടറി നാസര്‍ മാസ്റ്റര്‍ ചെറുവാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **എസ്.വൈ.എസ് കോഴിക്കോട് ജില്ല ഖത്തര്‍ കമ്മിറ്റി വടകര സോണ്‍ എസ് വൈ എസിന് നല്‍കിയ സാന്ത്വനം ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു . വടകര പുതിയ ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ വടകര സബ് ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍ ഫഌഗ് ഓഫ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായി വാദിസലാം ജനറല്‍ സെക്രട്ടറി നാസര്‍ മാസ്റ്റര്‍ ചെറുവാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സോണ്‍ സാന്ത്വനം പ്രസിഡന്റ് ഹാരിസ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി റഷീദ് മുസ്‌ലിയാര്‍ ,എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, അബ്ദുല്‍ റസാഖ് ലത്വീഫി , ആര്‍ കെ യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സോണ്‍ സാന്ത്വനം സിക്രട്ടറി ഇസ്മാഈല്‍ ചെമ്മരത്തൂര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28865/consolation-ambulance-sys-activists-handed-over-the-ambulance-to-nadu)