---
title: "ആയഞ്ചേരി ടൗണില്‍ പൊതുശൗചാലയം വേണമെന്ന്   ഡി വൈ എഫ് ഐ സമ്മേളനം"
english_title: "DYFI Conference want a public toilet in Ayancherry town "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28873/dyfi-conference-want-a-public-toilet-in-ayancherry-town"
published_at: "2022-02-28T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c5b4057ccb_abheesh kallachi.jpg"
keywords: []
---

# ആയഞ്ചേരി ടൗണില്‍ പൊതുശൗചാലയം വേണമെന്ന്   ഡി വൈ എഫ് ഐ സമ്മേളനം

> **Lead Summary:** **വില്യാപ്പള്ളി : **ആയഞ്ചേരി ടൗണില്‍ പൊതുശൗചാലയം വേണമെന്ന് ഡി വൈ എഫ് ഐ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അനുദിനം വളര്‍ന്നുവരുന്ന ആയഞ്ചേരി ടൗണില്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഒരു ദിവസം എത്തിച്ചേരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ടൗണില്‍ ഒരു പൊതു ടോയ്‌ലറ്റ് ഉറപ്പുവരുത്തണെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

## Article Content

**വില്യാപ്പള്ളി : **ആയഞ്ചേരി ടൗണില്‍ പൊതുശൗചാലയം വേണമെന്ന് ഡി വൈ എഫ് ഐ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അനുദിനം വളര്‍ന്നുവരുന്ന ആയഞ്ചേരി ടൗണില്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഒരു ദിവസം എത്തിച്ചേരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ടൗണില്‍ ഒരു പൊതു ടോയ്‌ലറ്റ് ഉറപ്പുവരുത്തണെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

കടമേരി ഈസ്റ്റ് പി.ബിജു നഗറില്‍ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി. അഭീഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ശ്രീമേഷ് സി കെ അധ്യക്ഷനായി.

മേഖല സെക്രട്ടറി റനീഷ് ടി കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു..സി പി റിനീഷ് രക്തസാക്ഷി പ്രമേയവും അമല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28873/dyfi-conference-want-a-public-toilet-in-ayancherry-town)