---
title: " സായൂജ്യം വയോജനസഭ സമരരംഗത്ത്; വടകര റെയില്‍വേ സ്‌റ്റേഷനില്‍ ധര്‍ണ ഇന്ന്‍"
english_title: "Community aging in struggle; Dharna inn at Vadakara railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28894/community-aging-in-struggle-dharna-inn-at-vadakara-railway-station"
published_at: "2022-02-28T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c6e260a3c9_ELDER PERSON.jpg"
keywords: []
---

#  സായൂജ്യം വയോജനസഭ സമരരംഗത്ത്; വടകര റെയില്‍വേ സ്‌റ്റേഷനില്‍ ധര്‍ണ ഇന്ന്‍

> **Lead Summary:** **വടകര : **വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഓരോന്നായി പിന്‍വലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തൂണേരി ബ്ലോക്ക് സായൂജ്യം വയോജനസഭ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ധര്‍ണ ഇന്ന് വടകര റെയില്‍വേ സ്‌റ്റേഷനില്‍.

## Article Content

**വടകര : **വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഓരോന്നായി പിന്‍വലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തൂണേരി ബ്ലോക്ക് സായൂജ്യം വയോജനസഭ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ധര്‍ണ ഇന്ന് വടകര റെയില്‍വേ സ്‌റ്റേഷനില്‍.

പകല്‍ 3 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന ധര്‍ണ ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ കെ രമ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു എന്നിവര്‍ സംസാരിക്കും. 2007 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മെയ്ന്റനെസ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്‍സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് നിയമപരമായി ലഭിച്ചത്.

എന്നാല്‍ ട്രെയിന്‍ യാത്രക്ക് ലഭിച്ചുകൊണ്ടിരുന്ന 40 ശതമാനം ടിക്കറ്റ് ഇളവ് താല്‍കാലികം എന്ന പേരില്‍ മരവിപ്പിച്ചു. ഇത് പൂര്‍ണമായും പിന്‍വലിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ് ഈ ധര്‍ണ. ഊന്നുവടി, വീല്‍ചെയര്‍ പദ്ധതിക്ക് അനുവദിച്ച തുക കേവലം 10 ലക്ഷമായി വെട്ടിക്കുറച്ചതായും ഭാരവാഹികള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28894/community-aging-in-struggle-dharna-inn-at-vadakara-railway-station)