---
title: "സേവന രംഗത്ത് സ്കൗട്ടിൻ്റെ പ്രവർത്തനം മാതൃകാപരം - മന്ത്രി അഹമ്മദ് ദേവർകോവിൽ "
english_title: "Scout's work in the service sector is exemplary - Minister Ahmed Devarkovil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28960/scouts-work-in-the-service-sector-is-exemplary-minister-ahmed-devarkovil"
published_at: "2022-02-28T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cb50c69336_Untitled-1.jpg"
keywords: []
---

# സേവന രംഗത്ത് സ്കൗട്ടിൻ്റെ പ്രവർത്തനം മാതൃകാപരം - മന്ത്രി അഹമ്മദ് ദേവർകോവിൽ 

> **Lead Summary:** **വടകര : **സേവന രംഗത്തെ സ്കൗട്ടിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരവും പകരം വെക്കാനില്ലാത്തതുമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ വിഷൻ 2021-26 ൻ്റെ ഭാഗമായുള്ള രക്തദാനം ജീവദാനം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വടകരയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര : **സേവന രംഗത്തെ സ്കൗട്ടിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരവും പകരം വെക്കാനില്ലാത്തതുമാണെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ വിഷൻ 2021-26 ൻ്റെ ഭാഗമായുള്ള രക്തദാനം ജീവദാനം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വടകരയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകര ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സ്റ്റേറ്റ് കമ്മീഷണർ സ്കൗട്ട് കെ പി പ്രദീപ് കുമാർ അധ്യക്ഷനായി. നോർത്തേൺ റീജിയൻ എ എസ് സി എം.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. സ്‌റ്റേറ്റ് സെക്രട്ടറി എൻ.കെ പ്രഭാകരൻ പദ്ധതി വിശദീകരിച്ചു.

സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡ് ഷീലാ ജോസഫ്, ജില്ലാ വൈസ് പ്രസിഡണ്ട് പി പി.കുഞ്ഞമ്മദ്, എ എസ് സി അഡൽറ്റ് റിസോഴ്സ് സി.കെ ഫൈസൽ, എ എസ് ടി സി സ്കൗട്ട് സി.കെ മനോജ് കുമാർ, ശ്രീനാരായണ സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശ് കരുവാൻകണ്ടി, പി.ടി.എ പ്രസിഡണ്ട് രഞ്ജീവ് കുറുപ്പ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

വടകര ജില്ലാ സെക്രട്ടറി പി.പ്രവീൺ നന്ദി പ്രകാശിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലും രക്തദാനം പ്രോത്സാഹിപ്പിക്കുകയും രക്തദാന സേന രൂപീകരിക്കുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28960/scouts-work-in-the-service-sector-is-exemplary-minister-ahmed-devarkovil)