വടകര: (vatakara.truevisionnews.com) കേരളത്തിലെ വ്യാപാരികൾ സമ്മർദ്ദ ശക്തിയായി മാറുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽ കുമാർ പറഞ്ഞു.
ലക്ഷക്കണക്കിന് പേർക്ക് നേരിട്ടും അനുബന്ധമായും ജോലി ചെയ്യുന്ന വ്യപാര മേഖല അവരുടെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണത്തതിനാൽ അധികാരി കേന്ദ്രങ്ങൾക്കെതിരെ വരുംകാല തെരഞ്ഞടുപ്പുകളിൽ സമ്മർദ്ദ ശക്തിയായി മാറാൻ വ്യാപാരികൾ തീരുമാനിച്ചിട്ടുണ്ടന്ന് ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ വാർഷിക ജനറൽബോഡിയും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


അസോസിയേഷൻ പ്രസിഡണ്ട് കെ.ഇ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കെ വി വി ഇ എസ് ജില്ലാ സീനിയർ വൈ: പ്രസിഡണ്ട് എം. അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.എൻ. കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.
പി എ അബ്ദുൽ ഖാദർ, ഹരീഷ് ജയരാജ്, റിയാസ് കുനിയിൽ, അമൽ അശോക്, പ്രസീത ധർമ്മരാജ്, പ്രഭാകരൻ കെ കെ ,കെ കെ റഹീം, ലിജീഷ് പുതിയടത്ത്, കൃഷ്ണൻ പുതിയടത്ത്,ജയൻ സാരംഗ്, കെ.എം വിജയരാജ്, അഭിലാഷ് കോമത്ത്, വിനോദൻ പുനത്തിൽ, നവാസ് കെ. കെ, ബിന്ധു ശശി എന്നിവർ സംസാരിച്ചു. ശിവദാസ് കുനിയിൽ നന്ദി പറഞ്ഞു.
വ്യാപാരികളുടെയും കുടുംബാഗങ്ങളുടെയും വിവിദ കലാപരിപാടികൾ ഉണ്ടായിരുന്നു. സി.കെ വി നാണു, ബാലൻ കാർത്തിക, രാജൻ ഒതയോത്ത്, അമീർ വളപ്പിൽ, ഷുഹൈബ് എം.കെ, നിഷാന്ത് തോട്ടുങ്കൽ, മുഹമ്മദ് പി .ടി .കെ, ഷാജി കറുവയിൽ , സുമേശ് ക്രിയേറ്റീവ്, രവി പട്ടറത്ത്, ശിവൻ ഏറാമല, അബ്ദുള്ള എം, അനൂപ് സി.കെ , രാഘവൻ ലുലുക്കാസ്, ദാസൻ ശങ്കേഴ്സ്, ഹാഫിസ് മാതാഞ്ചേരി, അജിത്ത് മുംതാസ്, ദീപാ റാണി, സീനാ കൈപ്രത്ത്, ഹസീന, ദീപ്ത്തി, ഭവിത ,ലില്ലി, അജിത, റീന എന്നിവർ നേതൃത്വം നൽകി.
Orkattery Merchants Association Annual General Body Family Reunion inaugurated vsunilkumar