---
title: "വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണം  ; വടകര റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധം "
english_title: " The rights of the elderly must be preserved Protest at Vadakara railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29002/the-rights-of-the-elderly-must-be-preserved-protest-at-vadakara-railway-station"
published_at: "2022-02-28T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621cf9fe088c0_rly proteset.jpg"
keywords: []
---

# വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണം  ; വടകര റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധം 

> **Lead Summary:** **വടകര :** വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഓരോന്നായി പിന്‍വലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തൂണേരി ബ്ലോക്ക് സായൂജ്യം വയോജനസഭ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വടകര റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ധര്‍ണ ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര :** വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഓരോന്നായി പിന്‍വലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തൂണേരി ബ്ലോക്ക് സായൂജ്യം വയോജനസഭ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വടകര റെയില്‍വേ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച ധര്‍ണ ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വയോജന സഭ പ്രസിഡന്റ് ടി കെ രാജന്‍ അധ്യക്ഷത വഹിച്ചു. കെ കെ രമ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു , തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജീന്ദ്രന്‍ കപ്പള്ളി, കെ കെ ഇന്ദിര, വയോജന സഭ സെക്രട്ടറി എ കെ പീതാംബരന്‍, കെ ശ്രീധരന്‍, എം സി ഇബ്രാഹിം, സി കുമാര്ഡ, സത്യനാഥന്‍ പി , എന്‍ പി ദേവി, സി എച്ച് ബാലകൃഷ്ണന്‍, അഹമ്മദ് പുന്നക്കല്‍, പി കെ ദാമു, വി രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

2007 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മെയ്ന്റനെസ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്‍സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് നിയമപരമായി ലഭിച്ചത്.

എന്നാല്‍ ട്രെയിന്‍ യാത്രക്ക് ലഭിച്ചുകൊണ്ടിരുന്ന 40 ശതമാനം ടിക്കറ്റ് ഇളവ് താല്‍കാലികം എന്ന പേരില്‍ മരവിപ്പിച്ചു. ഇത് പൂര്‍ണമായും പിന്‍വലിക്കാനുള്ള നീക്കത്തിന്റെ തുടക്കമായിട്ടാണ് പ്രതിഷേധം നടന്നത്. ഊന്നുവടി, വീല്‍ചെയര്‍ പദ്ധതിക്ക് അനുവദിച്ച തുക കേവലം 10 ലക്ഷമായി വെട്ടിക്കുറച്ചതായും പ്രതിഷേധക്കാര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29002/the-rights-of-the-elderly-must-be-preserved-protest-at-vadakara-railway-station)