---
title: "വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു"
english_title: "First death anniversary VRRamesh "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/290311/first-death-anniversary-vrramesh"
published_at: "2025-05-16T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6826c33576e77_vr_ramesh.jpg"
keywords: []
---

# വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

> **Lead Summary:** **വടകര : ** പ്രമുഖ എഐടിയുസി നേതാവും സി പി ഐ വടകര മണ്ഡലം കമ്മിറ്റി അംഗവും വൈദ്യുതി ജീവനക്കാരുടെ നേതാവുമായിരുന്ന വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം സി പി ഐ വടകര മുൻസിപ്പൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയാപ്പിലെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പാർട്ടി ട്രെയിഡ് യൂണിയൻ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

## Article Content

**വടകര : ** പ്രമുഖ എഐടിയുസി നേതാവും സി പി ഐ വടകര മണ്ഡലം കമ്മിറ്റി അംഗവും വൈദ്യുതി ജീവനക്കാരുടെ നേതാവുമായിരുന്ന വി ആർ രമേശിന്റെ ഒന്നാം ചരമ വാർഷികം സി പി ഐ വടകര മുൻസിപ്പൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയാപ്പിലെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ പാർട്ടി ട്രെയിഡ് യൂണിയൻ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആർ സത്യൻ, ആർ കെ സുരേഷ് ബാബു, പി സജീവ്കുമാർ , ഇ രാധാകൃഷ്ണൻ ,പി അശോകൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/290311/first-death-anniversary-vrramesh)