---
title: "കാവ്യ സ്മൃതി; ലീബാ ബാലൻ്റെ ഓർമ്മ പുതുക്കി സഹപ്രവർത്തകർ"
english_title: "kavya smrithi Colleagues renew Leeba Balan memory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/290696/kavya-smrithi-colleagues-renew-leeba-balan-memory"
published_at: "2025-05-18T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68293b03b8561_dfiu.jpg"
keywords: []
---

# കാവ്യ സ്മൃതി; ലീബാ ബാലൻ്റെ ഓർമ്മ പുതുക്കി സഹപ്രവർത്തകർ

> **Lead Summary:** **വടകര : [** കോടതി ജീവനക്കാരിയും യുവ കവയത്രിയുമായിരുന്ന ലീബാ ബാലൻ്റെ ഓർമ്മക്കായി സഹപ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണവും ജില്ലാ തല കവിതാരചന പുരസ്കാര സമർപ്പണവും വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി പ്രശസ്ത നോവലിസ്റ്റ് ആർ. രാജശ്രീ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : [** കോടതി ജീവനക്കാരിയും യുവ കവയത്രിയുമായിരുന്ന ലീബാ ബാലൻ്റെ ഓർമ്മക്കായി സഹപ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണവും ജില്ലാ തല കവിതാരചന പുരസ്കാര സമർപ്പണവും വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി പ്രശസ്ത നോവലിസ്റ്റ് ആർ. രാജശ്രീ ഉദ്ഘാടനം ചെയ്തു.

വടകര അഡീഷണൽ ജില്ലാ ജഡ്ജ് ബിജു വി.ജി.മുഖ്യാതിഥിയായി. ലീബയുടെ വിയോഗത്തിൻ്റെ പത്താം വർഷത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച കവിതാ രചന മത്സരത്തിൽ ലതീഷ് നടുക്കണ്ടി (ഫയർ & റസ്ക്യൂ ഓഫീസ്, നാദാപുരം) ഒന്നാം സ്ഥാനവും ഫാത്തിമ തസ്ലീന (ജെ.എഫ്.സി.എം കോടതി 1, താമരശ്ശേരി) രണ്ടാം സ്ഥാനവും അമൃത ബി കൃഷ്ണ (എഫ്.എച്ച്.സി തുറയൂർ)മൂന്നാം സ്ഥാ നവും നേടി.

വിജയികൾക്ക് ഫലകവും ക്യാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ഒ.കെ. ചന്ദ്രൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കൺവീനർ എസ്.കെ. ഷാജി സ്വാഗതവും ട്രഷറർ വി.കെ. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/290696/kavya-smrithi-colleagues-renew-leeba-balan-memory)