---
title: "വടകരയില്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് നേരെ അക്രമം ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ "
english_title: "One person in police custody for assaulting a resident of a rented house in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29086/one-person-in-police-custody-for-assaulting-a-resident-of-a-rented-house-in-vadakara"
published_at: "2022-03-01T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dbd5d9c833_attack .jpg"
keywords: []
---

# വടകരയില്‍ വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് നേരെ അക്രമം ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ 

> **Lead Summary:** **വടകര: **പുതുപ്പണം കൊക്കഞ്ഞാത്ത് 'ശ്രീലക്ഷ്മി' യില്‍ വാടകക്ക് താമസിക്കുന്ന വടകര താഴെ അങ്ങാടി സ്വദേശി അബ്ദുള്‍ നാസറിനും കുടുംബത്തിനും നേരെയാണ് ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. 10 ത്തിലധികം പേര്‍ അകാരണമായി വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.

## Article Content

**വടകര: **പുതുപ്പണം കൊക്കഞ്ഞാത്ത് 'ശ്രീലക്ഷ്മി' യില്‍ വാടകക്ക് താമസിക്കുന്ന വടകര താഴെ അങ്ങാടി സ്വദേശി അബ്ദുള്‍ നാസറിനും കുടുംബത്തിനും നേരെയാണ് ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. 10 ത്തിലധികം പേര്‍ അകാരണമായി വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.

ഇതോടെ വീട്ടില്‍ താമസിക്കുന്ന അബ്ദുള്‍ നാസര്‍ വീട്ടുടമയെ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വീടിന്റെ ഉടമസ്ഥന്‍ പ്രവാസിയായ മേപ്പയിലെ എലിമ്പന്റവിടെ സുഗുണന്‍ (54) , മകന്‍ സിവില്‍ എഞ്ചിനിയറിങ് ബിരുദധാരി അമല്‍ സുഗുണന്‍, കൂടെ വന്ന സുഗുണന്റെ സുഹൃത്ത് കുട്ടോത്ത് സ്വദേശിയായ വടകര മാര്‍ക്കററ്റിലെ മത്സ്യ വ്യാപാരി ലക്ഷ്മി നിവാസില്‍ ബാബു (58 ) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു ബാബു വിന് തലക്കും കൈയ്ക്കും സാരമായി പരിക്കേറ്റു. അമല്‍ സുഗുണന് നെഞ്ചിലും കൈയ്ക്കും, സുഗുണന് നെറ്റിയിലും പുറത്തുമാണ് പരുക്കേറ്റത്.

വടകര ഗവ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ വടകര പോലീസ് ശ്യാംമോഹനെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു .

അബ്ദുള്‍ നാസറിനെയും കുടുംബത്തെയും വിട്ടുടമസ്ഥന്‍ സുഗുണ നേയും അക്രമിച്ചു പരിക്കേല്‍പിച്ച ആര്‍എസ്എസ് ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29086/one-person-in-police-custody-for-assaulting-a-resident-of-a-rented-house-in-vadakara)