---
title: "ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  തോടന്നൂരില്‍ ഐക്യദാര്‍ഢ്യ സദസ്സ്  "
english_title: "Solidarity rally in Thodannur announcing solidarity for national strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29096/solidarity-rally-in-thodannur-announcing-solidarity-for-national-strike"
published_at: "2022-03-01T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dc67fc11e0_suresh babu cpi.jpg"
keywords: []
---

# ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  തോടന്നൂരില്‍ ഐക്യദാര്‍ഢ്യ സദസ്സ്  

> **Lead Summary:** **തോടന്നൂര്‍: ** രാജ്യത്തെ പൊതു മേഖലാ ആസ്തികള്‍ പൂര്‍ണമായും മൂലധന ശക്തികള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓവര്‍ ടൈം ജോലി ചെയ്യുകയാണെന്ന്് എഐടിയുസി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു പറഞ്ഞു. മാര്‍ച്ച് 28, 29 തീയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോര്‍ട്ടി കോര്‍പ്പ് എംപ്ലോയിസ് യൂണിയന്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ തോടന്നൂരി ല്‍ സഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തോടന്നൂര്‍: ** രാജ്യത്തെ പൊതു മേഖലാ ആസ്തികള്‍ പൂര്‍ണമായും മൂലധന ശക്തികള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓവര്‍ ടൈം ജോലി ചെയ്യുകയാണെന്ന്് എഐടിയുസി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു പറഞ്ഞു. മാര്‍ച്ച് 28, 29 തീയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോര്‍ട്ടി കോര്‍പ്പ് എംപ്ലോയിസ് യൂണിയന്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ തോടന്നൂരി ല്‍ സഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് തൊഴിലാളികളെ അടിമകളാക്കി മാറ്റി മൂലധന ശക്തികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരവതാനി വിരിക്കുകയാണ്. ലോകത്തില്‍ നടന്ന തൊഴിലാളി പണിമുടക്കുകളില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പങ്കെടുക്കുന്ന ചരിത്ര സംഭവമായി മാര്‍ച്ച് 28, 29 തിയതികളിലെ പണിമുടക്ക് മാറാന്‍ പോകുകയാണ്. അദ്ദേഹം തുടര്‍ന്നു.

പി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം പി ബിജീഷ് , ഒ കെ രവീന്ദ്രന്‍ , ടി സുരേഷ്, അഭിജിത്ത് കോറോത്ത്, എം ടി രാജന്‍, കെ പി രാഘവന്‍ , നിം ഷ എന്‍ എം എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന് എന്‍ പി സുജിത്ത്, കെ എം അജിന , ഷൈനി കെ , കാര്‍ത്തിക് രാജീവ്, എ സന്തോഷ്, അനൂപ് കെ ജെ , എംടി ര ഖില്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29096/solidarity-rally-in-thodannur-announcing-solidarity-for-national-strike)