---
title: "വടകരയിലെ അക്രമത്തിന് പിന്നില്‍ സംഘ് പരിവാറെന്ന് സിപിഐ(എം) "
english_title: "Behind the violence in Vadakara CPI (M) calls Sangh Parivar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29108/behind-the-violence-in-vadakara-cpi-m-calls-sangh-parivar"
published_at: "2022-03-01T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621dd289b3325_cpm photo.jpg"
keywords: []
---

# വടകരയിലെ അക്രമത്തിന് പിന്നില്‍ സംഘ് പരിവാറെന്ന് സിപിഐ(എം) 

> **Lead Summary:** **വടകര:** പുതുപ്പണത്ത് വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ ആര്‍എസ് എസ് എന്ന് സിപിഐ(എം) നേതൃത്വം ആരോപിക്കുന്നു. പുതുപ്പണം കൊക്കഞ്ഞാത്ത് 'ശ്രീലക്ഷ്മി' യില്‍ വാടകക്ക് താമസിക്കുന്ന വടകര താഴെ അങ്ങാടി സ്വദേശി അബ്ദുള്‍ നാസറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

## Article Content

**വടകര:** പുതുപ്പണത്ത് വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ ആര്‍എസ് എസ് എന്ന് സിപിഐ(എം) നേതൃത്വം ആരോപിക്കുന്നു. പുതുപ്പണം കൊക്കഞ്ഞാത്ത് 'ശ്രീലക്ഷ്മി' യില്‍ വാടകക്ക് താമസിക്കുന്ന വടകര താഴെ അങ്ങാടി സ്വദേശി അബ്ദുള്‍ നാസറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.

അബ്ദുള്‍ നാസറിനെയും കുടുംബത്തെയും വിട്ടുടമസ്ഥന്‍ സുഗുണ നേയും അക്രമിച്ചു പരിക്കേല്‍പിച്ച ആര്‍എസ്എസ് ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെ രാത്രി ഏഴരയോടെയാണ് അക്രമുണ്ടായത്.

10 ത്തിലധികം പേരാണ്് ആക്രമണം അഴിച്ച് വിട്ടത്. അക്രമി സംഘം അകാരണമായി വീട്ടിനുള്ളില്‍ അതിക്രമിച്ചു കടന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതോടെ വീട്ടില്‍ താമസിക്കുന്ന അബ്ദുള്‍ നാസര്‍ വീട്ടുടമയെ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വീടിന്റെ ഉടമസ്ഥന്‍ പ്രവാസിയായ മേപ്പയിലെ എലിമ്പന്റവിടെ സുഗുണന്‍ (54) , മകന്‍ സിവില്‍ എഞ്ചിനിയറിങ് ബിരുദധാരി അമല്‍ സുഗുണന്‍, കൂടെ വന്ന സുഗുണന്റെ സുഹൃത്ത് കുട്ടോത്ത് സ്വദേശിയായ വടകര മാര്‍ക്കററ്റിലെ മത്സ്യ വ്യാപാരി ലക്ഷ്മി നിവാസില്‍ ബാബു (58 ) എന്നിവരെ് അക്രമി സംഘം മാരകമായി ആക്രമിച്ച് പരിക്കേല്‍പിച്ചു.

ബാബു വിന് തലക്കും കൈയ്ക്കും സാരമായി പരിക്കേറ്റു. അമല്‍ സുഗുണന് നെഞ്ചിലും കൈയ്ക്കും, സുഗുണന് നെറ്റിയിലും പുറത്തുമാണ് പരുക്കേറ്റത്. വടകര ഗവ ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29108/behind-the-violence-in-vadakara-cpi-m-calls-sangh-parivar)