---
title: "വടകരയിലെ വീടുകയറി ആക്രമണം; കര്‍ശന നടപടി വേണമെന്ന്  കെ.കെ രമ എം.എല്‍.എ"
english_title: " Home invasion in Vadakara; Strict action is required KK Rema MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29191/home-invasion-in-vadakara-strict-action-is-required-kk-rema-mla"
published_at: "2022-03-01T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e23fd3df01_k k mla vist.jpg"
keywords: []
---

# വടകരയിലെ വീടുകയറി ആക്രമണം; കര്‍ശന നടപടി വേണമെന്ന്  കെ.കെ രമ എം.എല്‍.എ

> **Lead Summary:** **വടകര: **പുതുപ്പണം കൊക്കഞ്ഞാത്ത് രാത്രിയില്‍ വാടക വീടുകയറി സംഘടിതമായി അക്രമം നടത്തുകയും സംഭവമറിഞ്ഞെത്തിയ വീടിന്റെ ഉടമസ്ഥനും മകനും അയല്‍വാസിക്കും നേരെ ക്രൂരമായ അക്രമം നടത്തിയ സംഭവത്തില്‍ പ്രതികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.

## Article Content

**വടകര: **പുതുപ്പണം കൊക്കഞ്ഞാത്ത് രാത്രിയില്‍ വാടക വീടുകയറി സംഘടിതമായി അക്രമം നടത്തുകയും സംഭവമറിഞ്ഞെത്തിയ വീടിന്റെ ഉടമസ്ഥനും മകനും അയല്‍വാസിക്കും നേരെ ക്രൂരമായ അക്രമം നടത്തിയ സംഭവത്തില്‍ പ്രതികളെ എത്രയുംവേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ രമ എം.എല്‍.എ ആവശ്യപ്പെട്ടു.

വീടും പരുക്കേറ്റവരെയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളും കുട്ടികളും നോക്കി നില്‍ക്കെയാണ് വീട്ടില്‍കയറി അക്രമം നടത്തിയത്. ഇവര്‍ ആക്രമണത്തിന്റെ ഷോക്കില്‍ നിന്നും ഇപ്പോഴും മുക്തരായിട്ടില്ല. സുഗുണന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന താഴെ അങ്ങാടി സ്വദേശി അബ്ദുള്‍ നാസറിനെ ലക്ഷ്യംവച്ചാണ് ക്രിമിനല്‍ സംഘമെത്തിയത്.

ഇതറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുടമസ്ഥനായ മേപ്പയില്‍ എലിമ്പന്റവിട സുഗുണനെയും വിദ്യാര്‍ഥിയായ മകന്‍ അമലിനെയും സുഹൃത്ത് കുട്ടോത്ത് സ്വദേശി ബാബുവിനെയും അതിക്രൂരമായാണ് സംഘം അക്രമിച്ചത്.

അമലിന്റെ തോളെല്ലുകള്‍ പൊട്ടിയ നിലയിലാണ്. വീട്ടുകാര്‍ അക്രമികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊലിസില്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയായിരിക്കണം വടകരയിലെ പൊലിസിന്റെ നടപടി. ഇക്കാര്യത്തില്‍ ശക്തമായ നടപടികളെടുക്കണമെന്ന് റൂറല്‍ എസ്.പിയോട് ആവശ്യപ്പെട്ടതായും എം.എല്‍.എ അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29191/home-invasion-in-vadakara-strict-action-is-required-kk-rema-mla)