---
title: "കെ റെയില്‍ പദ്ധതി  നടപ്പിലാക്കുമ്പോള്‍ നന്ദിഗ്രാമം  ഓര്‍ക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ "
english_title: "Nandigram during the implementation of K Rail project Mullappally Ramachandran wants to be remembered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29200/nandigram-during-the-implementation-of-k-rail-project-mullappally-ramachandran-wants-to-be-remembered"
published_at: "2022-03-01T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e2b2d9e3ec_mullapalli ramachandran.jpg"
keywords: []
---

# കെ റെയില്‍ പദ്ധതി  നടപ്പിലാക്കുമ്പോള്‍ നന്ദിഗ്രാമം  ഓര്‍ക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ 

> **Lead Summary:** **അഴിയൂര്‍: ** പരിസ്ഥിതിയെ തകത്ത് കൊണ്ട് പതിനായിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ പോകുന്ന കെ -റെയില്‍ എന്ന വിനാശകരമായ പദ്ധതി എന്ത് വില കൊടുത്തും നടപ്പിലാകുമെന്ന് ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്ന മുഖ്യമന്ത്രി ബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലേയും സമര ചരിത്രം ഓര്‍ക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

## Article Content

**അഴിയൂര്‍: ** പരിസ്ഥിതിയെ തകത്ത് കൊണ്ട് പതിനായിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ പോകുന്ന കെ -റെയില്‍ എന്ന വിനാശകരമായ പദ്ധതി എന്ത് വില കൊടുത്തും നടപ്പിലാകുമെന്ന് ധാര്‍ഷ്ട്യത്തോടെ സംസാരിക്കുന്ന മുഖ്യമന്ത്രി ബംഗാളിലെ സിംഗൂരിലും നന്ദിഗ്രാമിലേയും സമര ചരിത്രം ഓര്‍ക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കെ റെയില്‍ വിരുദ്ധ സമരസമിതിയുടെ അഴിയൂരില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോട്ടത്തില്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. പിഎം അശോകന്‍ , രാമചന്ദ്രന്‍ വരപ്രത്ത് അനില്‍കുമാര്‍ .കെ . രാജന്‍ മാസ്റ്റര്‍ . ഷുഹൈബ് കൈതാല്‍ . ഫിറോസ് കാളാണ്ടി. പ്രകാശ് മൈത്രി .മഹിജ തോട്ടത്തില്‍, എം പ്രഭുദാസ്, ടി സി രാമചന്ദ്രന്‍, വിജയന്‍ കോവുക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29200/nandigram-during-the-implementation-of-k-rail-project-mullappally-ramachandran-wants-to-be-remembered)