---
title: "യുദ്ധവിരുദ്ധ സദസ്സ്  സംഘടിപ്പിച്ച് കീഴല്‍  പൊന്നിയത്ത് എംയുപി സ്‌കൂള്‍"
english_title: "Ponniyam MUP School organized an anti-war meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29221/ponniyam-mup-school-organized-an-anti-war-meeting"
published_at: "2022-03-01T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e460adf289_stop war.jpg"
keywords: []
---

# യുദ്ധവിരുദ്ധ സദസ്സ്  സംഘടിപ്പിച്ച് കീഴല്‍  പൊന്നിയത്ത് എംയുപി സ്‌കൂള്‍

> **Lead Summary:** **വടകര: **റഷ്യന്‍ - ഉക്രൈന്‍ യുദ്ധ പശ്ചാതലത്തില്‍ നാടെങ്ങും യുദ്ധ വിരുദ്ധ റാലികള്‍. കീഴല്‍ പൊന്നിയത്ത് എംയുപി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**വടകര: **റഷ്യന്‍ - ഉക്രൈന്‍ യുദ്ധ പശ്ചാതലത്തില്‍ നാടെങ്ങും യുദ്ധ വിരുദ്ധ റാലികള്‍. കീഴല്‍ പൊന്നിയത്ത് എംയുപി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

യുദ്ധവിരുദ്ധ മുദ്രാവാക്യ പ്ലക്കാര്‍ഡുകള്‍ നിര്‍മ്മിക്കുകയും, പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

പ്രധാന അധ്യാപിക പത്മാവതി ടീച്ചര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29221/ponniyam-mup-school-organized-an-anti-war-meeting)