---
title: " മുട്ടുങ്ങല്‍ സൗത്ത് യു പി സ്‌കൂള്‍  യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു "
english_title: " Muttungal South UP School organized an anti-war rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29227/muttungal-south-up-school-organized-an-anti-war-rally"
published_at: "2022-03-01T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621e4f4e7d58e_raly photo.jpg"
keywords: []
---

#  മുട്ടുങ്ങല്‍ സൗത്ത് യു പി സ്‌കൂള്‍  യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു 

> **Lead Summary:** വടകര: മുട്ടുങ്ങല്‍ സൗത്ത് യു പി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'യുദ്ധമില്ലാലോകം സമാധാനത്തിന്റെയും' എന്ന സന്ദേശമുയര്‍ത്തി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. മുട്ടുങ്ങലില്‍ നിന്നും ആരംഭിച്ച റാലി ചോറോട് ഗേറ്റ് വഴി സ്‌കൂളില്‍ സമാപിച്ചു.

## Article Content

വടകര: മുട്ടുങ്ങല്‍ സൗത്ത് യു പി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'യുദ്ധമില്ലാലോകം സമാധാനത്തിന്റെയും' എന്ന സന്ദേശമുയര്‍ത്തി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. മുട്ടുങ്ങലില്‍ നിന്നും ആരംഭിച്ച റാലി ചോറോട് ഗേറ്റ് വഴി സ്‌കൂളില്‍ സമാപിച്ചു.

നൂറു കണക്കിന് വിദ്യാര്‍ത്തികള്‍ റാലിയില്‍ പങ്കാളികളായി.

സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് പി പി രജീഷ്, ഹെഡ്മിസ്ട്രസ് കെ ജീജ, എസ് എസ് ജി പ്രതിനിധി രമേശ് ബാബു, സ്റ്റാഫ് സെക്രട്ടറി ആര്‍ എം സുബുലു സലാം, പി അബു ലയിസ്, പി ശ്രീരാഗ്, പി മിജേഷ്, രമിത ആര്‍ നായര്‍, ആര്‍ അനുമോദ് കൃഷ്ണ, ജിസ്‌ന ബാലന്‍, യു പി ബിന്ദു, രേഷ്മ, രൂപ എന്നീ അധ്യാപകര്‍ റാലിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29227/muttungal-south-up-school-organized-an-anti-war-rally)