---
title: "കാലവർഷക്കെടുതി; ആയഞ്ചേരിയിൽ വീട് തകർന്നു, കുടുബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "rains House destroyed Ayanchery family escapes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292313/rains-house-destroyed-ayanchery-family-escapes"
published_at: "2025-05-26T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68343a7ef3d41_hose_distroyed.jpg"
keywords: []
---

# കാലവർഷക്കെടുതി; ആയഞ്ചേരിയിൽ വീട് തകർന്നു, കുടുബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** **ആയഞ്ചേരി: ** ശക്തമായ മഴയിൽ ആയഞ്ചേരിയിൽ വീട് തകർന്നു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുലച്ചാളക്കണ്ടിയിൽ മാതുവിൻ്റെ വീടാണ് പൂർണ്ണമായും തകർന്നത്. മഴ കനത്തതോടെ മാതുവും കുടുബവും അടുത്ത വീട്ടിൽ പോയതിനാൽ ആളപായം ഒഴിവായി.

## Article Content

**ആയഞ്ചേരി: ** ശക്തമായ മഴയിൽ ആയഞ്ചേരിയിൽ വീട് തകർന്നു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുലച്ചാളക്കണ്ടിയിൽ മാതുവിൻ്റെ വീടാണ് പൂർണ്ണമായും തകർന്നത്. മഴ കനത്തതോടെ മാതുവും കുടുബവും അടുത്ത വീട്ടിൽ പോയതിനാൽ ആളപായം ഒഴിവായി.

മാതുവിൻ്റെ കുടുബത്തിന് നിലവിൽ താമസിക്കാൻ വീടില്ലാത്ത അവസ്ഥയാണ്. വില്ലേജ് ഓഫീസർക്കും ജില്ലാ കലക്ടർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്.

ആയഞ്ചേരി പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, സി.പി.എം നേതാക്കളായ കെ.വി. ജയരാജൻ, കെ സോമൻ, ടി.പി. ഹമീദ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292313/rains-house-destroyed-ayanchery-family-escapes)