---
title: "വിദ്യാതീരം പദ്ധതി; സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Vidyatheeram project Applications invited free training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292355/vidyatheeram-project-applications-invited-free-training"
published_at: "2025-05-26T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6834706b35d5b_apply.jpg"
keywords: []
---

# വിദ്യാതീരം പദ്ധതി; സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** വടകര : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കളില്‍നിന്ന് വിദ്യാതീരം പദ്ധതിയില്‍ സൗജന്യ മെഡിക്കല്‍/എന്‍ഐടി/ഐഐടി/സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

വടകര : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കളില്‍നിന്ന് വിദ്യാതീരം പദ്ധതിയില്‍ സൗജന്യ മെഡിക്കല്‍/എന്‍ഐടി/ഐഐടി/സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 2025 നീറ്റ് പരീക്ഷയില്‍ 41 ശതമാനം സ്‌കോര്‍ ഉള്ളവര്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനും പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് എന്‍ഐടി/ഐഐടി എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനും ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം ഉള്ളവര്‍ക്ക് (അപേക്ഷകര്‍ കേരള സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ വിജയിച്ചിരിക്കണം) സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനും അപേക്ഷിക്കാം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0495 2383780.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292355/vidyatheeram-project-applications-invited-free-training)