---
title: "പകർച്ചവ്യാധി പ്രതിരോധം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ശുചിത്വ സമിതി ചേർന്നു"
english_title: "Epidemic prevention Cleanliness committee meets Ayancheari Grama Panchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292364/epidemic-prevention-cleanliness-committee-meets-ayancheari-grama-panchayath"
published_at: "2025-05-26T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683474bf79a98_ayancheri.jpg"
keywords: []
---

# പകർച്ചവ്യാധി പ്രതിരോധം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ശുചിത്വ സമിതി ചേർന്നു

> **Lead Summary:** **ആയഞ്ചേരി: ** ഡങ്കിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ശുചിത്വ സമിതി ചേർന്നു. കൊതുക് നശീകരണം, പരിസര ശുചീകരണം എന്നിവയിൽ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കാൻ 12-ാം വാർഡിൽ ചേർന്ന ശുചിത്വ സമിതി യോഗം തീരുമാനിച്ചു

## Article Content

**ആയഞ്ചേരി: ** ഡങ്കിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ശുചിത്വ സമിതി ചേർന്നു. കൊതുക് നശീകരണം, പരിസര ശുചീകരണം എന്നിവയിൽ വിപുലമായ കാമ്പയിൻ സംഘടിപ്പിക്കാൻ 12-ാം വാർഡിൽ ചേർന്ന ശുചിത്വ സമിതി യോഗം തീരുമാനിച്ചു

ആരോഗ്യ പ്രവർത്തകരുടെ ഗൃഹസന്ദർശനം, ഞായറാഴ്ചകളിൽ ഡ്രൈ ഡെ ആചരണം, സന്നദ്ധപ്രവർത്തകരെ പങ്കാളികളാക്കിക്കൊണ്ടുള്ള പൊതുശുചീകരണം എന്നിവയും സമയബന്ധിതമായ് നടപ്പിലാക്കാൻ തീരുമാനിച്ചു.

കടമേരി എൽ പി സ്കൂളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇന്ദിര സി , വാർഡ് വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ,ആശ വർക്കർ ചന്ദ്രി, തൊഴിലുറപ്പ് മേറ്റ്മാരായ ബിജില തുണ്ടിയിൽ, ഷിജിന ഇ , ഇ.കെ ബാലൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292364/epidemic-prevention-cleanliness-committee-meets-ayancheari-grama-panchayath)