---
title: "അരൂർ തണ്ണീർപ്പന്തൽ റോഡ് നിർമ്മാണം മാനദണ്ഡങ്ങൾ പാലിക്കാതെ -എസ്.വൈ.എഫ്"
english_title: "Aroor Thanneerpanthal road construction following standards SYF kadameri "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292370/aroor-thanneerpanthal-road-construction-following-standards-syf-kadameri-new"
published_at: "2025-05-26T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68347f2b8cd7a_road.jpg"
keywords: []
---

# അരൂർ തണ്ണീർപ്പന്തൽ റോഡ് നിർമ്മാണം മാനദണ്ഡങ്ങൾ പാലിക്കാതെ -എസ്.വൈ.എഫ്

> **Lead Summary:** **ആയഞ്ചേരി: ** പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 6.75 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അരൂർ തണ്ണീർപ്പന്തൽ റോഡ് നിർമ്മാണം മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് എസ്.വൈ.എഫ്.

## Article Content

**ആയഞ്ചേരി: ** പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 6.75 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന അരൂർ തണ്ണീർപ്പന്തൽ റോഡ് നിർമ്മാണം മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് എസ്.വൈ.എഫ്.

ഇലക്ട്രി പോസ്റ്റുകൾ സൈഡിലേക്ക് മാറ്റാതെ പോസ്റ്റുകൾക്ക് ചുറ്റും ടാറിങ് ചെയ്തതുപോലെയുള്ള ക്രമക്കേടുകൾ പരിഹരിച്ച് പി എം ജി എസ് വൈ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രവർത്തി മുന്നോട്ടു പോകണമെന്ന് എസ്.വൈ.എഫ് കടമേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കനത്ത മഴ പെയ്യുന്ന ഈ സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തനത്തിന് എസ് വൈ എഫ് സേവന കാർഡ് പ്രവർത്തകർ രംഗത്തിറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ സയ്യിദ് ഇമ്പിച്ചി തങ്ങൾ, സുബൈർ പെരുമുണ്ടശ്ശേരി, അബ്ദുല്ല ഫലാഹി, കാസിം ഫലാഹി, അബ്ദുൽ ഹമീദ് മുസ്ലിയാർ, ഷഹീർ മാസ്റ്റർ, ആർ. അബ്ദുസ്സലാം, ഷഫീഖ് പി പി, മുഹമ്മദ് അരൂര്, റഊഫ് മുതവടത്തൂർ, മൊയ്തു.കെ.വി സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292370/aroor-thanneerpanthal-road-construction-following-standards-syf-kadameri-new)