---
title: "മേമുണ്ടയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനത്തിന് തുടക്കം  "
english_title: "Basic life saving training begins Memunda"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292695/basic-life-saving-training-begins-memunda"
published_at: "2025-05-28T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6836a3df66f82_jeean_raksha_training.jpg"
keywords: []
---

# മേമുണ്ടയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനത്തിന് തുടക്കം  

> **Lead Summary:** വടകര: 'ഒരു വീട്ടിൽ ഒരു ജീവൻ രക്ഷാ പരിശീലകൻ' എന്ന ലക്ഷ്യത്തോടെ മേമുണ്ടയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനത്തിന് തുടക്കം. മേമുണ്ട അക്ഷയ ചാരിറ്റബിൾ സൊസൈറ്റി, എയ്‌ഞ്ചൽസിൻ്റെ സഹകരണത്തോടെയാണ് പരിശീലന പദ്ധതി തുടങ്ങിയത്.

## Article Content

വടകര: 'ഒരു വീട്ടിൽ ഒരു ജീവൻ രക്ഷാ പരിശീലകൻ' എന്ന ലക്ഷ്യത്തോടെ മേമുണ്ടയിൽ അടിസ്ഥാന ജീവൻ രക്ഷാ പരിശീലനത്തിന് തുടക്കം. മേമുണ്ട അക്ഷയ ചാരിറ്റബിൾ സൊസൈറ്റി, എയ്‌ഞ്ചൽസിൻ്റെ സഹകരണത്തോടെയാണ് പരിശീലന പദ്ധതി തുടങ്ങിയത്.

പരിശീലന പദ്ധതി എയ്ഞ്ചൽസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പി.പി രാജൻ ഉദ്ഘാടനം ചെയ്തു. എയ്ഞ്ചൽസ് സംസ്ഥാന ഡയറക്‌ടർ ഡോ. കെ.എം അബ്ദുള്ള മുഖ്യ പരിശീലകനായി. ചടങ്ങിൽ അക്ഷയ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് പി.പി നാരായണൻ ആധ്യക്ഷം വഹിച്ചു.

സെക്രട്ടറി വി.സുകുമാരൻ, എം.എം രാജീവൻ എന്നിവർ പ്രസംഗിച്ചു. എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി.പി സത്യനാരായണൻ, എ.സഹദേവൻ, സി.എം ഹോസ്പിറ്റൽ പാരാമെഡിക്കൽ സ്റ്റാഫ് പി.നസീറ, എം.കെ ഫിദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292695/basic-life-saving-training-begins-memunda)