---
title: "വടകരയിലെ വാടക വീട്ടിലെ അക്രമം ; രണ്ട് പേര്‍ റിമാന്‍ഡില്‍ "
english_title: "Violence in a rented house in Vadakara; Two in remand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29271/violence-in-a-rented-house-in-vadakara-two-in-remand"
published_at: "2022-03-02T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ef4dde470e_remand .jpg"
keywords: []
---

# വടകരയിലെ വാടക വീട്ടിലെ അക്രമം ; രണ്ട് പേര്‍ റിമാന്‍ഡില്‍ 

> **Lead Summary:** **വടകര : **വീട്ടുടമസ്ഥനും വാടകക്കാരനുംനേരെ നടന്ന അക്രമത്തില്‍ രണ്ട് പേര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലോളിപ്പാലം സ്വദേശി പുത്രാം വീട്ടില്‍ ശ്യാം മോഹനന്‍ , നിടുംകുനിയില്‍ അഖില്‍ എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര കോടതില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

## Article Content

**വടകര : **വീട്ടുടമസ്ഥനും വാടകക്കാരനുംനേരെ നടന്ന അക്രമത്തില്‍ രണ്ട് പേര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലോളിപ്പാലം സ്വദേശി പുത്രാം വീട്ടില്‍ ശ്യാം മോഹനന്‍ , നിടുംകുനിയില്‍ അഖില്‍ എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര കോടതില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പുതുപ്പണം കൊക്കഞ്ഞാത്ത് ശ്രീലക്ഷ്മിയില്‍ താമസിക്കുന്ന വടകര താഴെ അങ്ങാടി സ്വദേശി അബ്ദുള്‍ നാസറിന്റെ കുടുംബത്തിന് നേരെയാണ് തിങ്കള്‍ രാത്രി ഏഴരയോടെ അക്രമം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വീടിന്റെ ഉടമസ്ഥന്‍ മേപ്പയിലെ എലിമ്പന്റവിടെ സുഗുണന്‍ (54), മകന്‍ അമല്‍, സുഗുണന്റെ സുഹൃത്ത് കുട്ടോത്ത് സ്വദേശിയായ വടകര മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി ലക്ഷ്മി നിവാസില്‍ ബാബു (58) എന്നിവരെ അക്രമിസംഘം ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ബാബുവിന്റെ തലക്കും കൈയ്ക്കും അമലിന്റെ നെഞ്ചിലും കൈയ്ക്കും സുഗുണന്റെ നെ റ്റിയിലും പുറത്തുമാണ് പരിക്കേറ്റത്. ഇവര്‍ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സതേടി.

സംഭവത്തില്‍ പ്രതികളായ മുഴുവന്‍പേരെയും അറസ്റ്റ് ചെയ്ത് നാട്ടില്‍ സമാധാനം സൃ ഷ്ടിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. പി കെ സതീശന്‍ അധ്യക്ഷനായി. കെ പി ശ്രീജിത്ത്, ബി ബാജേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29271/violence-in-a-rented-house-in-vadakara-two-in-remand)