---
title: "ഗതാഗതം തടസ്സപ്പെട്ടു; വടകര ദേശീയ പാത സർവീസ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു"
english_title: "Huge crater Vadakara National Highway service road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292825/huge-crater-vadakara-national-highway-service-road"
published_at: "2025-05-28T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837219f75401_WhatsApp_Image_2025-05-28_at_7.53.22_PM.jpeg"
keywords: []
---

# ഗതാഗതം തടസ്സപ്പെട്ടു; വടകര ദേശീയ പാത സർവീസ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു

> **Lead Summary:** **വടകര: **വടകര ദേശീയ പാത സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് കുഴി രൂപപെട്ടത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തുടർന്ന് ദേശീയപാത കരാർ കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങി. റോഡിൽ കുഴി രൂപപെട്ടതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

## Article Content

**വടകര: **വടകര ദേശീയ പാത സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു. വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് കുഴി രൂപപെട്ടത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തുടർന്ന് ദേശീയപാത കരാർ കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങി. റോഡിൽ കുഴി രൂപപെട്ടതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.

അതേസമയം, കഴിഞ്ഞ ദിവസം മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. മാസങ്ങൾക്കു മുമ്പ് പണി കഴിഞ്ഞ ഭാഗത്താണ് വിള്ളൽ. ചെറിയ രൂപത്തിലുണ്ടായിരുന്ന വിള്ളലിന്റെ വ്യാപ്തി വർധിക്കുന്നതായാണ് അനുഭവപ്പെടുന്നത്.

പയ്യോളിയിൽ നിന്ന് വടകരക്കു വരുമ്പോൾ ഇടതുഭാഗത്താണ് പത്ത് മീറ്ററോളം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ തന്നെ നിർമാണത്തിലെ അപാകതകൾക്കെതിരെ നാട്ടുകാരും സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

അന്ന് താൽക്കാലിക നടപടി കൈക്കൊണ്ട് പ്രതിഷേധം തണുപ്പിക്കുകയാണ് ചെയ്തത്. അതിനടുത്താണ് വിള്ളൽ രൂപപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പോലീസ് ഉൾപെടെ അധികാരികൾ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292825/huge-crater-vadakara-national-highway-service-road)