---
title: "കടലാക്രമണം രൂക്ഷം; വടകര സാൻഡ്ബാങ്ക്സ് സന്ദർശിച്ച് ഷാഫി പറമ്പിൽ എം പി"
english_title: "Sea erosion Shafi Parambil MP visits Vadakara sandbanks"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292826/sea-erosion-shafi-parambil-mp-visits-vadakara-sandbanks"
published_at: "2025-05-28T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683724467586d_sea.jpg"
keywords: []
---

# കടലാക്രമണം രൂക്ഷം; വടകര സാൻഡ്ബാങ്ക്സ് സന്ദർശിച്ച് ഷാഫി പറമ്പിൽ എം പി

> **Lead Summary:** വടകര: ശക്തമായ മഴയിൽ കടലാക്രമണം രൂക്ഷമായ വടകര സാൻഡ്ബാങ്ക്സ് ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു. നാല്പതോളം കുടുംബങ്ങൾ കടലാക്രമണത്തിന്റെ ദുരിതം അനുഭവിക്കുന്ന അഴിത്തല, മുകച്ചേരി ഭാഗം, പുറങ്കര, പാണ്ടികശാല എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

## Article Content

വടകര: ശക്തമായ മഴയിൽ കടലാക്രമണം രൂക്ഷമായ വടകര സാൻഡ്ബാങ്ക്സ് ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു. നാല്പതോളം കുടുംബങ്ങൾ കടലാക്രമണത്തിന്റെ ദുരിതം അനുഭവിക്കുന്ന അഴിത്തല, മുകച്ചേരി ഭാഗം, പുറങ്കര, പാണ്ടികശാല എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

വടകര മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ വി. കെ. പ്രേമൻ, യു ഡി എഫ് ചെയർമാൻ എം. ഫൈസൽ, കൺവീനർ പി. എസ്. രഞ്ജിത്കുമാർ, കൗൺസിലർ പി. വി. ഹാഷിം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292826/sea-erosion-shafi-parambil-mp-visits-vadakara-sandbanks)