---
title: "ഏറാമല പഞ്ചായത്ത് കുന്നുമ്മക്കര സബ് സെൻ്റർ ഉദ്ഘാടനം ചെയ്തു"
english_title: "Eramala Panchayath inaugurated Kunnummakkara Sub Center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292861/eramala-panchayath-inaugurated-kunnummakkara-sub-center"
published_at: "2025-05-28T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68374d5ce781b_era.jpg"
keywords: []
---

# ഏറാമല പഞ്ചായത്ത് കുന്നുമ്മക്കര സബ് സെൻ്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഏറാമല: **ഏറാമല ഗ്രാമ പഞ്ചായത്തിലെ കുന്നുമ്മക്കര ആരോഗ്യ ഉപകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്തു. വടകര എം.എൽ.എ കെ.കെ.രമ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക സ്വാഗതം പറഞ്ഞു.

## Article Content

**ഏറാമല: **ഏറാമല ഗ്രാമ പഞ്ചായത്തിലെ കുന്നുമ്മക്കര ആരോഗ്യ ഉപകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്തു. വടകര എം.എൽ.എ കെ.കെ.രമ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്തിലെ എല്ലാ ഉപകേന്ദ്രങ്ങളും വെൽനെസ് സെൻ്ററായി ഉയർത്തി സ്വന്തം കെട്ടിടത്തിൽ വിപുലികരിച്ച് പ്രവർത്തിക്കുകഎന്ന ലക്ഷ്യത്തിലേക്ക് ഏറാമല പഞ്ചായത്ത് എത്തുകയാണ്. 2021-22 എൻ.എച്ച്.എം പദ്ദതിയിൽ 67 ലക്ഷം രൂപ ചെലവഴിച്ചാണ് മനോഹരമായ ഇരു നിലകെട്ടിടം പൂർത്തീകരിച്ചത്.

ഏറെ മാറുന്ന ഏറാമലയുടെ രണ്ടാം ഉപകേന്ദ്ര ഉദ്ഘാടന മാണ് നടന്നത്. കുറിഞ്ഞാലിയോട് , നെല്ലാചേരി ഉപകേന്ദ്രത്തിന് ശേഷം കാർത്തികപ്പള്ളി, ആദിയൂർ ,തുരുത്തി മുക്ക് ഉപകേന്ദ്ര ങ്ങളുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.

കുട്ടികളുടെ വാക്സിനേഷൻ ,വയോജന വെൽനെസ് പ്രവർത്തനം, ജീവിതശൈലി രോഗങ്ങളുടെ പരിശോധനകൾ

കൗൺസിലിംഗ് സെൻ്റർ ,

പാലിയേറ്റീവ് കേന്ദ്രം എന്നിങ്ങനെ വിപുല പദ്ധതികളാണ് പഞ്ചായത്ത് ആസുത്രണം ചെയ്തിട്ടുള്ളത്.

ആർദ്രം നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ വാർഡ് മെമ്പർമാരായ ടി.കെ രാമകൃഷ്ണൻ , ടി.എൻ റഫീഖ് ,കെ.കെ. ഗിരിജ, മെഡിക്കൽ ഓഫീസർ ഡോ. എൻ. ഉഷ നിർമ്മാണ കമ്മറ്റി കൺവിനർ ഇ.കെ. കരുണാകരൻ ,

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ. യൂസഫ് ഹാജി, ഒ.പി.സജീവൻ,സി.കെ ഹരിദാസൻ , അഡ്വ. എ.സനുജ് , ഇ രാധാകൃഷ്ണൻ ടി.കെ സജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292861/eramala-panchayath-inaugurated-kunnummakkara-sub-center)