---
title: "പരാതികൾ അറിയിക്കാം; വടകര ഇലക്ട്രിക്കൽ സർക്കിളിൽ കൺട്രോൾറൂം തുറന്നു"
english_title: "Control room opened under Vadakara Electrical Circle"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292941/control-room-opened-under-vadakara-electrical-circle"
published_at: "2025-05-29T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68380a7232dc6_kseb.jpg"
keywords: []
---

# പരാതികൾ അറിയിക്കാം; വടകര ഇലക്ട്രിക്കൽ സർക്കിളിൽ കൺട്രോൾറൂം തുറന്നു

> **Lead Summary:** **വടകര: **വടകര ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിൽ കൺട്രോൾറൂം തുറന്നു. സർക്കിളിന്റെ പരിധിയിലുള്ളവർക്ക് **949601084**9 എന്ന നമ്പറിൽ 24 മണിക്കൂറും വൈദ്യുതിതടസ്സവും അപകടസാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാം.

## Article Content

**വടകര: **വടകര ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിൽ കൺട്രോൾറൂം തുറന്നു. സർക്കിളിന്റെ പരിധിയിലുള്ളവർക്ക് **949601084**9 എന്ന നമ്പറിൽ 24 മണിക്കൂറും വൈദ്യുതിതടസ്സവും അപകടസാധ്യതയും സംബന്ധിച്ച് പരാതികൾ അറിയിക്കാം.

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് സെക്‌ഷൻ ഓഫീസുകളിലോ** 9496010101** എന്ന എമർജൻസി നമ്പറിലോ അറിയിക്കണം.

പരാതികൾ അറിയിക്കാൻ **9496001912** ട്രോൾ ഫ്രീ നമ്പറിൽ വാട്‌സാപ്പ് മുഖേനയോ, **1912** എന്ന നമ്പറിലേക്ക് കോൾ മുഖേനയോ ബന്ധപ്പെടാം.

വൈദ്യുതി തടസ്സം സംബന്ധിച്ച സന്ദേശങ്ങൾ കൃത്യമായി ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് [wss.kseb.in](http://wss.kseb.in) എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് സ്വമേധയാ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292941/control-room-opened-under-vadakara-electrical-circle)