---
title: "വേണ്ട ലഹരി, ലഹരിവിരുദ്ധ ക്യാമ്പയിനുമായി ചോറോട് ജില്ലാ പഞ്ചായത്ത്"
english_title: "Chorode District Panchayat plans organize anti-drug campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/292964/chorode-district-panchayat-plans-organize-anti-drug-campaign"
published_at: "2025-05-29T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683820aca62e0_no.jpg"
keywords: []
---

# വേണ്ട ലഹരി, ലഹരിവിരുദ്ധ ക്യാമ്പയിനുമായി ചോറോട് ജില്ലാ പഞ്ചായത്ത്

> **Lead Summary:** **ചോറോട് : **ചോറോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 26ന് രണ്ട് കോടി പ്രതിജ്ഞ ക്യാമ്പയിൻ സംഘടിപ്പിക്കും. വൈസ് പ്രസിഡൻ്റ് രേവതി പെരുവാണ്ടിയിൽ കൺവീനറായി ചോറോട് പഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**ചോറോട് : **ചോറോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 26ന് രണ്ട് കോടി പ്രതിജ്ഞ ക്യാമ്പയിൻ സംഘടിപ്പിക്കും. വൈസ് പ്രസിഡൻ്റ് രേവതി പെരുവാണ്ടിയിൽ കൺവീനറായി ചോറോട് പഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ചന്ദ്രശേഖരൻ അധ്യക്ഷനായി. ലഹരിവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് കോ ഓർഡിനേറ്റർ ആര്യ വിശദീകരിച്ചു. രാജീവൻ വള്ളിൽ, സ്ഥിരംസമിതി അധ്യക്ഷ ശ്യാമള പുവേരി, സ്ഥിരംസമിതി അധ്യക്ഷൻ കെ മധുസുദ നൻ, പി ഇസ്‌മയിൽ, പി ടി കെ നജ്‌മൽ, ശശി, കെ അനിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/292964/chorode-district-panchayat-plans-organize-anti-drug-campaign)