---
title: "കീഴല്‍ മഹാ ദേവ ക്ഷേത്രത്തില്‍  ശിവരാത്രി മഹോത്സവം ആഘോഷിച്ചു "
english_title: " In the lower Maha Deva temple Shivratri festival was celebrated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29310/in-the-lower-maha-deva-temple-shivratri-festival-was-celebrated"
published_at: "2022-03-02T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f151666e75_velayudhan photo.jpg"
keywords: []
---

# കീഴല്‍ മഹാ ദേവ ക്ഷേത്രത്തില്‍  ശിവരാത്രി മഹോത്സവം ആഘോഷിച്ചു 

> **Lead Summary:** **വടകര : **കീഴല്‍ മഹാ ദേവ ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ ശിവരാത്രി മഹോത്സവം ആഘോഷിച്ചു. ശിവരാത്രി നാളില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് 4 മണി വരെ അഖണ്ഡനാമജപം ക്ഷേത്രാങ്കണത്തില്‍ നടന്നു. വൈകീട്ട് കോളിയോട്ട് ഗോവിന്ദന്‍ വീട്ടില്‍ നിന്നും ആരംഭിച്ച ഇളനീര്‍ വരവ് ക്ഷേത്രാങ്കണത്തില്‍ എത്തി.

## Article Content

**വടകര : **കീഴല്‍ മഹാ ദേവ ക്ഷേത്രത്തില്‍ വിവിധ പരിപാടികളോടെ ശിവരാത്രി മഹോത്സവം ആഘോഷിച്ചു. ശിവരാത്രി നാളില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് 4 മണി വരെ അഖണ്ഡനാമജപം ക്ഷേത്രാങ്കണത്തില്‍ നടന്നു. വൈകീട്ട് കോളിയോട്ട് ഗോവിന്ദന്‍ വീട്ടില്‍ നിന്നും ആരംഭിച്ച ഇളനീര്‍ വരവ് ക്ഷേത്രാങ്കണത്തില്‍ എത്തി.

തുടര്‍ന്ന് ദീപാരാധനയ്ക്ക് ശേഷം നടന്ന അനുമോദന സദസ്സില്‍ കീഴല്‍ ശ്രീ മഹാദേവക്ഷേത്ര ഇളനീര്‍ വരവ് പശ്ചാത്തലമാക്കി ഗാനമെഴുതിയ കുനിയില്‍ സുധീറിന് കമ്മിറ്റി ആദരവ് നല്‍കി. ആദരവ് മുതിര്‍ന്ന ക്ഷേത്ര കമ്മിറ്റി അംഗം ആയ്യടവന്‍ വീട്ടില്‍ ഗോപാലന്‍ നിര്‍വഹിച്ചു. കുടുപ്പള്ളി രവീന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി .

എന്‍. കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ , തേറത്ത് മോഹനന്‍ , സജീവന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷത്തിന് ഭാഗമായി ക്ഷേത്രകമ്മിറ്റി മുതിര്‍ന്ന അംഗമായ തട്ടാന്‍കണ്ണി കുഞ്ഞിരാമന് ക്ഷേത്ര ഭാരവാഹികള്‍ വീട്ടിലെത്തി ആദരവ് നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29310/in-the-lower-maha-deva-temple-shivratri-festival-was-celebrated)