---
title: "സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; ഒഞ്ചിയത്ത് വാഴകൃഷി വെട്ടിനശിപ്പിച്ചു; ബോധപൂർവ്വം പ്രശ്നം സൃഷ്ടിക്കാൻ ശ്രമമെന്ന് ആർഎംപി"
english_title: "Banana plantations destroyed near Onchiyam Martyrs Memorial"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293177/banana-plantations-destroyed-near-onchiyam-martyrs-memorial"
published_at: "2025-05-30T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683984e42ac47_onchiyam.jpg"
keywords: []
---

# സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; ഒഞ്ചിയത്ത് വാഴകൃഷി വെട്ടിനശിപ്പിച്ചു; ബോധപൂർവ്വം പ്രശ്നം സൃഷ്ടിക്കാൻ ശ്രമമെന്ന് ആർഎംപി

> **Lead Summary:** **വടകര : ** ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ കൃഷി നടത്തിവന്നത്. ഇന്നലെ രാത്രിയോടെയാണ് കൃഷി നശിപ്പിക്കപ്പെട്ടത്. കുലച്ചതും കുലയ്ക്കാറായതുമായ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ചിട്ടുണ്ട്. ചോമ്പാല പൊലിസിൽ പരാതി നൽകി.

## Article Content

**വടകര : ** ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ കൃഷി നടത്തിവന്നത്. ഇന്നലെ രാത്രിയോടെയാണ് കൃഷി നശിപ്പിക്കപ്പെട്ടത്. കുലച്ചതും കുലയ്ക്കാറായതുമായ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ചിട്ടുണ്ട്. ചോമ്പാല പൊലിസിൽ പരാതി നൽകി.

കുറച്ചു കാലമായി പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ബോധപൂർവ്വം പ്രശ്നം സൃഷ്ടിക്കാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമമാണ് ഇതെന്ന് ആർഎംപി ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രൻ പറഞ്ഞു. സംഭവ സ്ഥലം ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു, കെ.കെ. രമ എംഎൽഎ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് എന്നിവർ സന്ദർശിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293177/banana-plantations-destroyed-near-onchiyam-martyrs-memorial)