---
title: "ചേരാം കൂടെ; ഐ എൻ എൽ വടകര മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം "
english_title: "INL Vadakara Constituency Membership Campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293197/inl-vadakara-constituency-membership-campaign"
published_at: "2025-05-30T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683998178da6e_i.jpg"
keywords: []
---

# ചേരാം കൂടെ; ഐ എൻ എൽ വടകര മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം 

> **Lead Summary:** **വടകര: ** ഐ എൻ എൽ വടകര മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ അഴിത്തല ജെ ബി സ്‌കൂളിൽ നടന്ന പ്രവർത്തക കൺവൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ സംസ്ഥാന കൗൺസിൽ അംഗം കെ കെ ഹംസ ഹാജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**വടകര: ** ഐ എൻ എൽ വടകര മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ അഴിത്തല ജെ ബി സ്‌കൂളിൽ നടന്ന പ്രവർത്തക കൺവൻഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ സംസ്ഥാന കൗൺസിൽ അംഗം കെ കെ ഹംസ ഹാജിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം കമ്മറ്റി അംഗം എംപി അംബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടും മണ്ഡലം റിട്ടേണിങ് ഓഫീസറുമായ എയർലൈൻ അസിസ് മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുബാസ് കല്ലേരി, മിഗ്ദാദ് തയ്യിൽ, ഷമീർ മുന്ന, ടി കെ കരിം, വി യു അഹമ്മദ്, മുസ്തഫ പള്ളിയത്ത്, റസാക്ക് മാളിയേക്കൽ, ഹസീന പി വി, ഷാഹിദ കെ കെ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293197/inl-vadakara-constituency-membership-campaign)