---
title: "കുളിത്താറ്റ് കഴിഞ്ഞു; കൊട്ടിയൂരിലേക്കുള്ള ഇളനീർസംഘത്തിന്റെ വ്രതം തുടങ്ങി"
english_title: "Kottiyoor occasion Vaisakhi Mahotsavam ilaneer sangham"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293317/kottiyoor-occasion-vaisakhi-mahotsavam-ilaneer-sangham"
published_at: "2025-05-31T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683a96342e4f3_vatakara.jpg"
keywords: []
---

# കുളിത്താറ്റ് കഴിഞ്ഞു; കൊട്ടിയൂരിലേക്കുള്ള ഇളനീർസംഘത്തിന്റെ വ്രതം തുടങ്ങി

> **Lead Summary:** **വടകര: **വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിലേക്ക് യാത്ര പോകുന്ന ഇളനീർസംഘം വ്രതം തുടങ്ങി.

## Article Content

**വടകര: **വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിലേക്ക് യാത്ര പോകുന്ന ഇളനീർസംഘം വ്രതം തുടങ്ങി.

പൂവാടൻ ഗേറ്റിനു സമീപത്തെ വരോൽ കഞ്ഞിപ്പുരയിൽ ഇളനീർസംഘം വ്രതം അനുഷ്ഠിക്കുന്നതിന്റെ ഭാഗമായ കുളിത്താറ്റ് ചടങ്ങ് നടന്നു.

ജൂൺ അഞ്ചിനാണ് ഇവിടെ നിന്ന് മുപ്പതോളം പേരടങ്ങുന്ന സംഘം കൊട്ടിയൂരിലേക്ക് യാത്ര പോവുക. ഇതിനിടയിൽ മൂന്ന് മഠങ്ങളിൽ തങ്ങുന്ന സംഘം 17ന് കൊട്ടിയൂരിലെത്തും. അവിടത്തെ ചടങ്ങുകൾക്ക് ശേഷം 19ന് തിരിച്ചെത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293317/kottiyoor-occasion-vaisakhi-mahotsavam-ilaneer-sangham)