---
title: "'ഒന്നിച്ച് ഒന്നായ് അധ്യാപകർ'; വടകരയിൽ വിദ്യാലയ ശുചീകരണം നടത്തി കെഎസ്ടിഎ "
english_title: "KSTA cleans schools Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293346/ksta-cleans-schools-vadakara"
published_at: "2025-05-31T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683aac7baaa09_vatakara.jpg"
keywords: []
---

# 'ഒന്നിച്ച് ഒന്നായ് അധ്യാപകർ'; വടകരയിൽ വിദ്യാലയ ശുചീകരണം നടത്തി കെഎസ്ടിഎ 

> **Lead Summary:** **വടകര: **ഒന്നിച്ച്, ഒന്നായ്, ഒന്നാവാം എന്ന സന്ദേശത്തോടെ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാലയ ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് കെഎസ്ടിഎ.

## Article Content

**വടകര: **ഒന്നിച്ച്, ഒന്നായ്, ഒന്നാവാം എന്ന സന്ദേശത്തോടെ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാലയ ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് കെഎസ്ടിഎ.

സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശുചീകരണ പ്രവർത്തനത്തിന്റെ വടകര സബ്ജില്ലാതല പരിപാടി ചീനം വീട് നോർത്ത് ജെബി സ്‌കൂളിൽ വടകര മുനിസിപ്പൽ കൗൺസിലർ എം.പ്രീതി ഉദ്ഘാടനം ചെയ്തു.

അരികിലുണ്ട് അധ്യാപകർ എന്ന സന്ദേശമുയർത്തി കെഎസ്ടിഎ വർഷങ്ങൾക്കു മുമ്പേ ആരംഭിച്ച സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ വർഷവും വിദ്യാലയ ശുചീകരണ പ്രവർത്തനം ഏറ്റെടുത്തിട്ടുള്ളത്.

മറ്റ് വിദ്യാലയങ്ങളിൽ നാളെയും മറ്റന്നാളുമായി പ്രവർത്തനം പുരോഗമിക്കും. ജില്ല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി സന്ദീപ് ജില്ലാകമ്മിറ്റി അംഗം കെ.രഞ്ജുമോൻ, പ്രധാധ്യാപിക സിങ്കി സി.കെ, ശ്രീഷ, പ്രസി. ശ്രീജി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293346/ksta-cleans-schools-vadakara)