---
title: " 'പുതിയ അധ്യായന വർഷത്തിലേക്ക്'; പ്രവേശനോത്സവവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ച് അൽമദ്റസത്തുൽ ഇസ്ലാഹിയ"
english_title: "Al-Madrasatul Islahiya organizes entrance ceremony and felicitation winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293356/al-madrasatul-islahiya-organizes-entrance-ceremony-and-felicitation-winners"
published_at: "2025-05-31T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ab3c20df75_vatakara.jpg"
keywords: []
---

#  'പുതിയ അധ്യായന വർഷത്തിലേക്ക്'; പ്രവേശനോത്സവവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ച് അൽമദ്റസത്തുൽ ഇസ്ലാഹിയ

> **Lead Summary:** **ആയഞ്ചേരി: **അൽമദ്റസത്തുൽ ഇസ്ലാഹിയ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**ആയഞ്ചേരി: **അൽമദ്റസത്തുൽ ഇസ്ലാഹിയ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സികെ നജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.സി ഹമീദ് മുഖ്യാതിഥിയായി.അഞ്ച്, ഏഴ് ക്ലാസുകളിൽ കെഎൻഎം പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും എസ്‌എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികളെയും അനുമോദിച്ചു.

ഉയർന്ന മാർക്കോടെ മെഡിക്കൽ ബിരുദം നേടിയ പൂർവവിദ്യാർഥി ഡോ. ജെ.എസ്.നിദയെ ആദരിച്ചു. മഹല്ല് പ്രസിഡന്റ് ടി.വി.അമ്മദ്, പി.പി.അബ്ദുറഹിമാൻ, ടി.പി.മൊയതു ഹാജി, കെ.എം റഷീദ്, കെ. മുഹമ്മദ്, ഡോ: ജമാൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ എം.പി.കെ. അബ്ദുല്ല സ്വാഗതവും ടി.എം.അസ്ഹർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293356/al-madrasatul-islahiya-organizes-entrance-ceremony-and-felicitation-winners)