---
title: "വല വീശുന്നതിനിടെ കനാലിലേക്ക് വീണു, കോട്ടപ്പള്ളി കനാലിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കാണാതായി"
english_title: "youngman fishing missing Kottapalli canal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293400/youngman-fishing-missing-kottapalli-canal"
published_at: "2025-05-31T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ae60fcec65_kottappali.jpg"
keywords: []
---

# വല വീശുന്നതിനിടെ കനാലിലേക്ക് വീണു, കോട്ടപ്പള്ളി കനാലിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കാണാതായി

> **Lead Summary:** **കോട്ടപ്പള്ളി: ** മീൻ പിടിക്കാൻ പോയ യുവാവിനെ കോട്ടപ്പള്ളി കനാലിൽ കാണാതായി. ഇന്ന് ഉച്ചയോടെയാണ് സംഭവം . വലയുമായി മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ യുവാവാണ് കനാലിൽ കാണാതായത്. കോട്ടപ്പള്ളി കന്നി നട സൈഡ് കൽവര്ടിനടുത്താണ് യുവാവിനെ കാണാതായത്.

## Article Content

**കോട്ടപ്പള്ളി: ** മീൻ പിടിക്കാൻ പോയ യുവാവിനെ കോട്ടപ്പള്ളി കനാലിൽ കാണാതായി. ഇന്ന് ഉച്ചയോടെയാണ് സംഭവം . വലയുമായി മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ യുവാവാണ് കനാലിൽ കാണാതായത്. കോട്ടപ്പള്ളി കന്നി നട സൈഡ് കൽവര്ടിനടുത്താണ് യുവാവിനെ കാണാതായത്.

വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു. തിരച്ചിൽ തുടരുന്നു. വല കണ്ടു കിട്ടി. കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തു എത്തി.

വടകര നാദാപുരം ഫയർ യുണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തിരിച്ചടിയാവുന്നുണ്ട്. കൂടുതൽ മുങ്ങൽ വിദഗ്‌ദ്ധർ സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293400/youngman-fishing-missing-kottapalli-canal)