---
title: "കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം"
english_title: "Search underway youth fell Vadakara Mahi canal fishing Kanninada"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293423/search-underway-youth-fell-vadakara-mahi-canal-fishing-kanninada"
published_at: "2025-05-31T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b0ef7d8761_vatakara5.jpg"
keywords: []
---

# കോട്ടപ്പള്ളി കനാലില്‍ വീണ് കാണാതായ യുവാവിനായി തെരച്ചിൽ ഊർജ്ജിതം

> **Lead Summary:** **വടകര: ** കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിൽ വടകര-മാഹി കനാലിൽ വീണ യുവാവിനായി തിരച്ചിൽ തുടരുന്നു. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് കനാലിൽ വീണത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

## Article Content

**വടകര: ** കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിൽ വടകര-മാഹി കനാലിൽ വീണ യുവാവിനായി തിരച്ചിൽ തുടരുന്നു. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദ് ആണ് കനാലിൽ വീണത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഉച്ചക്ക് 12 മണിയോടെ കനാലിലെ ആഴമേറിയ ഭാഗത്താണ് വീണതെന്നാണ് നാട്ടുകാർ പറയുന്നത്. കോട്ടപ്പള്ളി കന്നി നട സൈഡ് കൽവര്ടിനടുത്താണ് യുവാവിനെ കാണാതായത്. വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.

പിടിച്ച മത്സ്യം കരയിൽ കണ്ടതിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് വന്നതാണെന്ന് മനസ്സിലായത്. യുവാവിനായി നാട്ടുകാരും പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു 2 മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാരുടെ പരാതി. സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293423/search-underway-youth-fell-vadakara-mahi-canal-fishing-kanninada)