---
title: "പാളം മുറിച്ച് കടക്കുന്നതിനിടെ അപകടം; ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു"
english_title: "Housewife dies hit VandeBharat train Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293426/housewife-dies-hit-vandebharat-train-vadakara"
published_at: "2025-05-31T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b11fa6acad_1.jpg"
keywords: []
---

# പാളം മുറിച്ച് കടക്കുന്നതിനിടെ അപകടം; ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

> **Lead Summary:** **വടകര : **ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു . പുത്തൂർ കല്യാൺ ഭവനിൽ പ്രഭാവതി യാണ് ദാരുണമായ അപകടത്തിൻ മരിച്ചത് . ഇന്ന് പകൽ 11.30 ഓടെ കൈനാട്ടി റാണി പബ്ലിക്ക് സ്കൂളിന് സമീപത്ത് റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.

## Article Content

**വടകര : **ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു . പുത്തൂർ കല്യാൺ ഭവനിൽ പ്രഭാവതി യാണ് ദാരുണമായ അപകടത്തിൻ മരിച്ചത് . ഇന്ന് പകൽ 11.30 ഓടെ കൈനാട്ടി റാണി പബ്ലിക്ക് സ്കൂളിന് സമീപത്ത് റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.

മൃതദേഹം വടകര ജില്ലാ മോർച്ചറിയിലേക്ക് മാറ്റി.  വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കാരം നാളെ പകൽ 2.30 ന് നടക്കും.

പരേതനായ ബാലൻ്റെ ഭാര്യയാണ്. മക്കൾ: പ്രഷിഭ, റനീബ്.

മരുമക്കൾ: രാജീവ് ( ചോമ്പാല ) , ഭാസ്ന ( കരിയാട്) സഹോദരങ്ങൾ: പി.കെ ശശി , പി.കെ രാജീവൻ പരേതരായ സത്യൻ,സുരേന്ദ്രൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293426/housewife-dies-hit-vandebharat-train-vadakara)