---
title: "തെരച്ചിൽ വിഫലം;  കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Body youth fell into Kottapalli canal found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293436/body-youth-fell-into-kottapalli-canal-found"
published_at: "2025-05-31T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b1cae2e499_muhammad.jpg"
keywords: []
---

# തെരച്ചിൽ വിഫലം;  കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **വടകര : ** കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

## Article Content

**വടകര : ** കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിലാണ് കോട്ടപ്പള്ളി വടകര-മാഹി കനാലിൽ മുഹമ്മദ് വീണത്. കരയിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഉച്ചക്ക് 12 മണിയോടെ കനാലിലെ ആഴമേറിയ ഭാഗത്താണ് വീണതെന്നാണ് നാട്ടുകാർ പറയുന്നത്. വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.

പിടിച്ച മത്സ്യം കരയിൽ കണ്ടതിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് വന്നതാണെന്ന് മനസ്സിലായത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അപകടമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞു 2 മണിയോടെയാണ് ഫയർഫോഴ്സ് എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. സ്‌കൂബസംഘം എത്താൻ വീണ്ടും വൈകിയാണെന്നും നാട്ടുകാരുടെ പരാതി. സംഭവത്തിൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293436/body-youth-fell-into-kottapalli-canal-found)