---
title: " സിപിഐഎം- ബിജെപി സംഘർഷം; പുതുപ്പണത്ത് മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു, ഇന്ന് ഹർത്താൽ "
english_title: "Three CPM workers stabbed Puthuppanam Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293494/three-cpm-workers-stabbed-puthuppanam-vadakara"
published_at: "2025-06-01T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bc786d99ab_vatakara.jpg"
keywords: []
---

#  സിപിഐഎം- ബിജെപി സംഘർഷം; പുതുപ്പണത്ത് മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു, ഇന്ന് ഹർത്താൽ 

> **Lead Summary:** **വടകര: **സിപിഐഎം- ബിജെപി സംഘർത്തില്‍ വടകര പുതുപ്പണത്ത് മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. പ്രദേശത്തെ രാത്രിയുടെ മറവില്‍ വായനശാല അടിച്ചു തകര്‍ക്കാനുള്ള ശ്രമം ചോദ്യ ചെയ്തവര്‍ക്കാണ് കുത്തേറ്റത്.

## Article Content

**വടകര: **സിപിഐഎം- ബിജെപി സംഘർത്തില്‍ വടകര പുതുപ്പണത്ത് മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. പ്രദേശത്തെ രാത്രിയുടെ മറവില്‍ വായനശാല അടിച്ചു തകര്‍ക്കാനുള്ള ശ്രമം ചോദ്യ ചെയ്തവര്‍ക്കാണ് കുത്തേറ്റത്.

സിപിഐഎം പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ എം ഹരിദാസന്‍ , വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, ബിബേഷ് കല്ലായിന്റ് വിട എന്നിവര്‍ക്കാണ് കുത്തേറ്റത്.

സാരമായി പരിക്കേറ്റ പ്രവീണിന് അടിയന്തര ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വായനശാലയുടെ മേൽക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്.

ആക്രമിച്ചവരിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ചൂണ്ടിക്കാട്ടി. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. പ്രദേശത്ത് ഇന്ന് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293494/three-cpm-workers-stabbed-puthuppanam-vadakara)