---
title: "നാടിന് ഭീഷണി;  ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കലിനെതിരെ പ്രതിഷേധം ശക്തം"
english_title: "Threat Protests against demolition hill Uppilara Hill "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293577/threat-protests-against-demolition-hill-uppilara-hill"
published_at: "2025-06-01T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c1d3b58118_ullila.jpg"
keywords: []
---

# നാടിന് ഭീഷണി;  ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കലിനെതിരെ പ്രതിഷേധം ശക്തം

> **Lead Summary:** **വടകര : **ദേശീയ പാത വികസനത്തിന് മണ്ണെടുക്കാൻ നാടിന് ഭീഷണി ഉയർത്തി കൊണ്ടുള്ള ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കൽ നിർത്തണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെട്ടു. യാതൊരു പഠനവും നടത്താതെ ഉപ്പിലാറ മലയിലെ മണ്ണ് ഖനനം ചെയ്യുന്നതിലൂടെ കുന്നിൽ ചരിവിൽ തലമുറകളായി താമസിച്ചു വരുന്ന നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനുമാണ് ഭീഷണി ഉണ്ടായിരുക്കുന്നത് എന്ന് സ്ഥലം സന്ദർശിച്ച ആർ.ജെ.ഡി നേതൃസംഘം പറഞ്ഞു.

## Article Content

**വടകര : **ദേശീയ പാത വികസനത്തിന് മണ്ണെടുക്കാൻ നാടിന് ഭീഷണി ഉയർത്തി കൊണ്ടുള്ള ഉപ്പിലാറ മലയിലെ കുന്ന് ഇടിക്കൽ നിർത്തണമെന്ന് ആർ.ജെ.ഡി ആവശ്യപ്പെട്ടു. യാതൊരു പഠനവും നടത്താതെ ഉപ്പിലാറ മലയിലെ മണ്ണ് ഖനനം ചെയ്യുന്നതിലൂടെ കുന്നിൽ ചരിവിൽ തലമുറകളായി താമസിച്ചു വരുന്ന നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനുമാണ് ഭീഷണി ഉണ്ടായിരുക്കുന്നത് എന്ന് സ്ഥലം സന്ദർശിച്ച ആർ.ജെ.ഡി നേതൃസംഘം പറഞ്ഞു.

പ്രദേശത്തെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ജനങ്ങൾനേരിടുന്ന ഭീഷണി നേതാക്കളോട് വിശദീകരിച്ചു. വികസനത്തിനുവേണ്ടി ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുന്ന രീതി നീതീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

ആർ. ജെ.ഡി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആയാടത്തിൽ രവീന്ദ്രൻ , വിനോദ് ചെറിയത്ത് , നീലിയോട്ട് നാണു , നേതാക്കളായ എ.പി. അമർനാഥ് ,കെ.കെ. സുരേഷ് , കൊടക്കലാണ്ടി കൃഷ്ണൻ , എം. ബാലകൃഷ്ണൻ , ഇ . എം. നാണു , എ.ടി.കെ. സുരേഷ് , ഒ.പി. ചന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293577/threat-protests-against-demolition-hill-uppilara-hill)