---
title: "സഹോദരിയുടെ മരണത്തിന് പിന്നാലെ മടക്കം; വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പ്രഭാവതിയുടെ മൃതദേഹം സംസ്കരിച്ചു"
english_title: "vatakara chorodu vandebarat accident death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293579/vatakara-chorodu-vandebarat-accident-death"
published_at: "2025-06-01T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c2044da4d0_vatakara.jpg"
keywords: []
---

# സഹോദരിയുടെ മരണത്തിന് പിന്നാലെ മടക്കം; വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പ്രഭാവതിയുടെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **വടകര: **സഹോദരിയുടെ മരണം നടന്ന വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വടകരയ്ക്കടുത്ത് ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പ്രഭാവതിയുടെ മൃതദേഹം സംസ്കരിച്ചു .

## Article Content

**വടകര: **സഹോദരിയുടെ മരണം നടന്ന വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വടകരയ്ക്കടുത്ത് ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച പ്രഭാവതിയുടെ മൃതദേഹം സംസ്കരിച്ചു .

സഹോദരിയുടെ മരണത്തിന്റെ ദുഃഖം വിട്ടുമാറും മുൻപാണ് പ്രഭാവതിയുടെ വിയോഗവാർത്തയും പ്രിയപ്പെട്ടവരെ തേടിയെത്തിയത് . ഇന്നലെ പകൽ 11.30 ഓടെ കൈനാട്ടി റാണി പബ്ലിക്ക് സ്കൂളിന് സമീപത്ത് റെയിൽ പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം .

വന്ദേഭാരത് എക്പ്രെസ് ട്രെയിൻ തട്ടിയ വീട്ടമ്മ തത്സമയം മരിക്കുകയായിരുന്നു . പുത്തൂർ കല്യാൺ ഭവനിൽ പ്രഭാവതി (65) യാണ് ദാരുണമായ അപകടത്തിൻ മരിച്ചത് . ചേന്ദമംഗലം ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന പ്രഭാവതിയുടെ പിതൃസഹോദരൻ്റെ മകൾ രാധ കഴിഞ്ഞ ദിവസം മരിച്ചിരുന്നു . ഇവരുടെ വീട്ടിലേക്ക് എളുപ്പം പോകാൻ റെയിൽപാലം മുറിച്ച് കടക്കുന്നതിനിടെയിലാണ് അപകടം സംഭവിച്ചത്.

വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30-യോടെ പുത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

പരേതനായ ബാലൻ്റെ ഭാര്യയാണ്. മക്കൾ: പ്രഷിഭ, റനീബ്. മരുമക്കൾ: രാജീവ് ( ചോമ്പാല ) , ഭാസ്ന ( കരിയാട്) സഹോദരങ്ങൾ: പി.കെ ശശി , പി.കെ രാജീവൻ പരേതരായ സത്യൻ,സുരേന്ദ്രൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293579/vatakara-chorodu-vandebarat-accident-death)