---
title: "വടകര മണ്ഡലത്തിലെ ഒന്നാം ക്ലാസ് കുരുന്നുകൾക്കായി കുട്ടിവൈബുമായി എം.എൽ.എ "
english_title: "constituency-level inauguration  Kutti Vibe Onchiyam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293628/constituency-level-inauguration-kutti-vibe-onchiyam"
published_at: "2025-06-01T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c729c94f3a_gg.jpg"
keywords: []
---

# വടകര മണ്ഡലത്തിലെ ഒന്നാം ക്ലാസ് കുരുന്നുകൾക്കായി കുട്ടിവൈബുമായി എം.എൽ.എ 

> **Lead Summary:** **വടകര:**([**vatakaranews.in**] കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിൽ വടകര മണ്ഡലത്തിലെ ഒന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് നൽകുന്ന അക്ഷര സമ്മാനമായ കുട്ടി വൈബിൻ്റെ മണ്ഡലംതല ഉദ്ഘാടനം ഒഞ്ചിയത്ത് നടന്നു. ഒഞ്ചിയം പഞ്ചായത്ത് ഓഫിസ് ഹാളിൽ നടന്ന പരിപാടിയിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജിത്ത് അധ്യക്ഷനായി.

## Article Content

**വടകര:**([**vatakaranews.in**] കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിൽ വടകര മണ്ഡലത്തിലെ ഒന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് നൽകുന്ന അക്ഷര സമ്മാനമായ കുട്ടി വൈബിൻ്റെ മണ്ഡലംതല ഉദ്ഘാടനം ഒഞ്ചിയത്ത് നടന്നു. ഒഞ്ചിയം പഞ്ചായത്ത് ഓഫിസ് ഹാളിൽ നടന്ന പരിപാടിയിൽ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജിത്ത് അധ്യക്ഷനായി.

സ്കൂളുകൾക്കുള്ള വൈബ് അക്ഷര സമ്മാനം എം.എൽ.എ പഞ്ചായത്ത് പ്രസിഡൻ്റിന് നൽകി ഉദ്ഘാടനം ചെയ്തു. വൈബ് ജന. കൺവീനർ ഡോ.ശശികുമാർ പുറമേരി, അക്കാദമിക് കമ്മിറ്റി ചെയർമാൻ കെ.ടി മോഹൻദാസ്, ഒഞ്ചിയം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റഹീസ നൗഷാദ്, മെമ്പർമാരായ സുധീർ മഠത്തിൽ, ജൗഹർ വെള്ളികുളങ്ങര, വൈബ് കോഡിനേറ്റർ എം.എൻ പ്രമോദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293628/constituency-level-inauguration-kutti-vibe-onchiyam)