---
title: "വടകരയില്‍ സിപിഐഎം പ്രവർത്തകരെ കുത്തി പരുക്കേൽപ്പിച്ച സംഭവം; അഞ്ച് കോൺഗ്രസ് ,ബിജെപി പ്രവർത്തകർക്കെതിരെ കേസ്"
english_title: "stabbing injuring CPM workers Vadakara Case filed against five BJP workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293639/stabbing-injuring-cpm-workers-vadakara-case-filed-against-five-bjp-workers"
published_at: "2025-06-01T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c84bb3c276_vatakara.jpg"
keywords: []
---

# വടകരയില്‍ സിപിഐഎം പ്രവർത്തകരെ കുത്തി പരുക്കേൽപ്പിച്ച സംഭവം; അഞ്ച് കോൺഗ്രസ് ,ബിജെപി പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** വടകര : പുതുപ്പണത്ത് സിപിഐഎം പ്രവർത്തകരെ കുത്തി പരുക്കേൽപ്പിച്ച കേസിൽ അഞ്ച് കോൺഗ്രസ് ,ബിജെപി പ്രവർത്തകർക്കെതിരെ വടകര പൊലീസ് കേസെടുത്തു.

## Article Content

വടകര : പുതുപ്പണത്ത് സിപിഐഎം പ്രവർത്തകരെ കുത്തി പരുക്കേൽപ്പിച്ച കേസിൽ അഞ്ച് കോൺഗ്രസ് ,ബിജെപി പ്രവർത്തകർക്കെതിരെ വടകര പൊലീസ് കേസെടുത്തു.

പാലയാട്ട് നട സ്വദേശികളായ അജീഷ് , റിജേഷ് , സോനു , രബിത്ത് , സഞ്ജു എന്നിവർക്കെതിരെയാണ് കേസ്. ഒന്നാം പ്രതി അജീഷ് ഇരുമ്പ് ഹൂക്ക് കൊണ്ട് പരുക്കേൽപ്പിക്കുകയും , ആയുധം കൊണ്ട് കഴുത്തിന് നേരെ വീശുകയും പരാതിക്കാരൻ ഒഴിഞ്ഞ് മാറിയതിനാൽ ജീവൻ രക്ഷപ്പെട്ടു എന്നുമാണ് മൊഴി. പരാതിക്കാരനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും അക്രമിച്ചതായി മൊഴിയിൽ ഉണ്ട്. പ്രതികൾ ഒളിവിലാണ്.

പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വടകരയിലെ പുതുപ്പണം വെളുത്തമല വായനശാല രാത്രിയുടെ മറവില്‍ അടിച്ചു തകര്‍ക്കുന്നതിനെ ചോദ്യം ചെയ്ത സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആണ് അക്രമം ഉണ്ടായത്.

പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗവും വടകര നഗര സഭ കൗണ്‍സിലറുമായ കെ.എം. ഹരിദാസന്‍, സിപിഐഎം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, സിപിഐ എം പ്രവര്‍ത്തകനായ ബിബേഷ് കല്ലായിന്റ് വിട എന്നിവര്‍ക്കാണ് കുത്തേറ്റത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293639/stabbing-injuring-cpm-workers-vadakara-case-filed-against-five-bjp-workers)