---
title: "സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ"
english_title: "Potholes service roads should be filled KKRama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293677/potholes-service-roads-should-be-filled-kkrama-mla"
published_at: "2025-06-02T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d2c0783970_kk_rema.jpg"
keywords: []
---

# സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

> **Lead Summary:** **അഴിയൂർ: **ദേശീയ പാതയിൽ സർവീസിലെ കുഴിയിൽ വീണ് ശനിയഴ്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ . സന്ദർശിച്ചു. ദേശീയ പാതയിൽ സർവ്വീസ് റോഡിലെ മുഴുവൻ കുഴികൾ അടക്കാനും റോഡ് അറ്റകുറ്റപണി നടത്താനും അധികൃതർ തയ്യാറണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു.

## Article Content

**അഴിയൂർ: **ദേശീയ പാതയിൽ സർവീസിലെ കുഴിയിൽ വീണ് ശനിയഴ്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ . സന്ദർശിച്ചു. ദേശീയ പാതയിൽ സർവ്വീസ് റോഡിലെ മുഴുവൻ കുഴികൾ അടക്കാനും റോഡ് അറ്റകുറ്റപണി നടത്താനും അധികൃതർ തയ്യാറണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു.

അശാസ്ത്രീയ റോഡ് നിർമാണത്തിന്റെ ഇരയാണ് കുഴിയിൽ വീണ് മരിച്ച സി കെ റഫീക്ക് . നിയോജക മണ്ഡലത്തിലെ തകർന്ന റോഡുകൾ വാഹന യാത്ര ദു: സഹമാക്കിയതായി അവർ തുടർന്നു.

എം എൽ എ യ്ക്ക് സാമൂഹിക രാഷ്ട്രീയ കക്ഷി നേതാക്കളായ കോട്ടയിൽ രാധ കൃഷ്ണൻ, പി ബാബുരാജ് , യു എ റഹീം, പ്രദീപ് ചോമ്പാല,വി പി പ്രകാശൻ ടി സി രാമചന്ദ്രൻ , മോനാച്ചി ഭാസ്ക്കരൻ, പി കെ കോയ , അഹമ്മദ് കൽപ്പകഎന്നിവർ ഒപ്പമുണ്ടായിരുന്നു . 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293677/potholes-service-roads-should-be-filled-kkrama-mla)