---
title: "സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു                              "
english_title: "Karunyam Pain and Palliative Care Clinic organized annual general body meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/293692/karunyam-pain-and-palliative-care-clinic-organized-annual-general-body-meeting"
published_at: "2025-06-02T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683d35f606433_pain_and_plalliative.jpg"
keywords: []
---

# സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു                              

> **Lead Summary:** **മണിയൂർ: ** കഴിഞ്ഞ 13 വർഷമായി മണിയൂരിലെ പാലയാട് പ്രവർത്തിക്കുന്ന കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെ വാർഷിക ജനറൽ ബോഡി യോഗം കാരുണ്യം ക്ലിനിക്കിൽ നടന്നു. കാരുണ്യം അഡ്വൈസറി ബോർഡ് ചെയർമാൻ മൂഴിക്കൽ റസാഖ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.

## Article Content

**മണിയൂർ: ** കഴിഞ്ഞ 13 വർഷമായി മണിയൂരിലെ പാലയാട് പ്രവർത്തിക്കുന്ന കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെ വാർഷിക ജനറൽ ബോഡി യോഗം കാരുണ്യം ക്ലിനിക്കിൽ നടന്നു. കാരുണ്യം അഡ്വൈസറി ബോർഡ് ചെയർമാൻ മൂഴിക്കൽ റസാഖ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മൂന്ന് വർഷമായി കാരുണ്യം നടത്തിയ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു വിലയിരുത്തി. കിടപ്പു രോഗികൾക്കുള്ള സാന്ത്വന ചികിൽസയ്ക്കായി ഹോം കെയർ, ജനറൽ ക്ലിനിക്ക്, സൈക്യാട്രി ക്ലിനിക്, ഫിസിയോതെറാപ്പി ക്ലിനിക് തുടങ്ങിയവയോടൊപ്പം വിദ്യാർത്ഥികൾക്കുള്ള പാലിയേറ്റിവ് വളണ്ടിയർ പരിശിലനം എന്നിങ്ങനെ വിവിധ പാലിയേറ്റിവ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.

നിർധന രോഗികൾക്ക് ചികിൽസയ്ക്കുള്ള സാമ്പത്തിക സഹായവും മറ്റും നൽകുന്നുമുണ്ട്. നാട്ടുകാരുടെയും വിവിധ ഗൾഫ് രാജ്യങ്ങളില മലയാളി പ്രവാസി ചാപ്റ്ററുകളുടെയും സഹായത്താലാണ് പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നത്. യോഗത്തിൽ വി പി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ റഷീദ് . എം പി സ്വാഗതം പറഞ്ഞു.

സി എം വിജയൻ മാസ്റ്റർ, ഹമീദ് പി പി, സജീവൻ ടി സി , സതിഷ്കുമാർ ബി, മനു അയിനിപ്പ, എം പി. മുഹമ്മദ് കുട്ടി , എസ് എസ്. അബദുള്ള, നാസർ. വിവി, ജ്യോതിഷ് കെ എന്നിവർ സംസാരിച്ചു. അജ്മൽ പി പി നന്ദി പ്രകാശിപ്പിച്ചു.

അടുത്ത മൂന്ന് വർഷത്തേക്കുള്ള കാരുണ്യം ഭാരവാഹികളായി പ്രസിഡണ്ട് വിപി. സുരേഷ്, വൈസ് പ്രസിഡണ്ടുമാർ നാസർ . വിവി, അജ്മൽ .പി പി, സെക്രട്ടറി എം പി. അബ്ദുൾ റഷീദ്, ജോയിൻ്റ് സിക്രട്ടറിമാർ രജിഷ് . എം ടി , ഷാജിത് കുമാർ ഖജാൻജി പി പി. ഹമീദ് എന്നിവർ ഉൾപ്പെട്ട ഇരുപത്തിയൊന്ന് അംഗ അഡ്വൈസറി ബോർഡിനെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/293692/karunyam-pain-and-palliative-care-clinic-organized-annual-general-body-meeting)